അദിതി രവി പങ്കുവച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ബോളിവുഡ് താരസുന്ദരിമാരെ അനുസ്മരിപ്പിക്കും വിധമാണ് ഫോട്ടോ ഷൂട്ട്. ബ്ലാക്ക് സ്യൂട്ടും ഓവർസൈസ്ഡ് പാന്റുമാണ് താരത്തിന്റെ വേഷം. ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷാണ് അദിതിയുടെ ബോൾഡ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ശ്രീഗേഷ് വസനാണ് മേക്കപ്പ്. വൃന്ദ ഹെയർ സ്റ്റെൽ ചെയ്തിരിക്കുന്നത് വൃന്ദ എസ്.കെയാണ്. സഹപ്രവർത്തരും ആരാധകരുമടക്കം നിരവധിപേരാണ് താരത്തിന്റെ ബോൾഡ് ചിത്രങ്ങൾ കണ്ട് ഞെട്ടിയത്. ‘വേണ്ട….വേണ്ട….വേണ്ട’ എന്നായിരുന്നു അനുശ്രീയുടെ കമന്റ്. കില്ലർ ലുക്ക് എന്ന് നടി സാധിക വേണുഗോപാലും വിശേഷിപ്പിച്ചിട്ടുണ്ട്.
2014ൽ ആൻഗ്രി ബേബീസ് ഇൻ ലവ് എന്ന അനൂപ് മേനോൻ-ഭാവന ചിത്രത്തിലൂടെയാണ് അദിതി സിനിമയിലെത്തുന്നത്. പിന്നീട് കോഹിനൂർ, അലമാര, ആദി, ട്വൽത്ത് മാൻ, കുട്ടനാടൻ മാർപാപ്പ എന്നീ ചിത്രങ്ങളാണ് നടിക്ക് ജനപ്രീതി നൽകിയത്. അവസാനം പുറത്തിറങ്ങിയ ചിത്രം ഹണ്ട് ആയിരുന്നു.
View this post on Instagram
“>