മാറാം, പക്ഷെ നിർബന്ധിക്കരുത്!! സമ്മർദ്ദം ചെലുത്തി മതംമാറ്റിയാൽ 10 വർഷം വരെ തടവ്, ഇരകൾക്ക് 5 ലക്ഷം നഷ്ടപരിഹാരവും; ബിൽ പാസാക്കി രാജസ്ഥാൻ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാറാം, പക്ഷെ നിർബന്ധിക്കരുത്!! സമ്മർദ്ദം ചെലുത്തി മതംമാറ്റിയാൽ 10 വർഷം വരെ തടവ്, ഇരകൾക്ക് 5 ലക്ഷം നഷ്ടപരിഹാരവും; ബിൽ പാസാക്കി രാജസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 07:28 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: നിർബന്ധിച്ച് മതംമാറ്റുന്നത് നിരോധിച്ച് രാജസ്ഥാൻ. കുറ്റം തെളിഞ്ഞാൽ പത്ത് വർഷം വരെ തടവും ഇരയായവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ഉറപ്പാക്കുന്ന ബില്ലിന് രാജസ്ഥാൻ മന്ത്രിസഭ അംഗീകാരം നൽകി. കബളിപ്പിച്ചും നിർബന്ധിച്ചും മതപരിവർത്തനം ചെയ്യുന്നത് പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് രാജസ്ഥാൻ സർക്കാർ വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, പട്ടികജാതി-പട്ടികവർ​ഗ വിഭാ​ഗക്കാർ എന്നിവർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായാൽ കുറ്റക്കാർക്ക് രണ്ട് മുതൽ 10 വർഷം വരെ തടവും 25,000-50,000 രൂപ പിഴയുമാണ് ശിക്ഷ.

നിർബന്ധിച്ചോ പ്രേരിപ്പിച്ചോ നടത്തുന്ന വിവാഹങ്ങൾ അസാധുവാക്കാനും വ്യവസ്ഥ ചെയ്യുന്ന ബില്ലിനാണ് രാജസ്ഥാൻ സർക്കാർ അം​ഗീകാരം നൽകിയിരിക്കുന്നത്. മതം മാറാൻ ആ​ഗ്രഹിക്കുന്നവർ 60 ദിവസം മുൻപ് ജില്ലാ കളക്ടറെ വിവരം അറിയിക്കണം. മതപരിവർത്തന ചടങ്ങിന് 30 ദിവസത്തെ നോട്ടീസ് നൽകുന്നതാണ്. മതംമാറിയ ശേഷം കളക്ടർക്ക് സത്യവാങ്മൂലം നൽകുകയും വേണമെന്ന് നിയമത്തിൽ നിഷ്കർഷിക്കുന്നു.

വഞ്ചന, സമ്മർദ്ദം അല്ലെങ്കിൽ മറ്റ് നിർബന്ധിത മാർഗങ്ങൾ ഉപയോഗിച്ച് വ്യക്തികളെയോ സ്ഥാപനങ്ങളെയോ മതം മാറാൻ പ്രേരിപ്പിക്കുന്നതിൽ നിന്ന് വിലക്കാൻ നിർദിഷ്ട നിയമം സഹായിക്കുമെന്ന് രാജസ്ഥാൻ നിയമമന്ത്രി ജോഗറാം പട്ടേൽ പറഞ്ഞു. പ്രേരണകളിലൂടെയോ വഞ്ചനയിലൂടെയോ മതപരിവർത്തനം നടത്തുന്ന നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അത് തടയാൻ നേരത്തെ നിയമം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ ബിൽ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: rajasthananti-conversion billCabinet
Share
Tweet
SendShare

More News from this section

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

കുടുംബങ്ങളിൽനിന്ന് കുട്ടികൾക്ക് ശരിതെറ്റുകൾ തിരിച്ചറിയാനുള്ള വിവേകം ലഭിക്കണം; ലഹരിവിരുദ്ധ പോരാട്ടത്തിന് രാഷ്‌ട്രത്തെ ആഹ്വാനം ചെയ്ത് സർസംഘചാലക്, എ ഐയുടെ ദുരുപയോഗത്തിനെതിരെയും മുന്നറിയിപ്പ്

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

Latest News

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

മതത്തിന്റെ പേരിൽ ശാഖാപ്രവർത്തനം തടയാനാവില്ല; മലയാറ്റൂരിൽ ആർ.എസ്.എസ് ശാഖയ്‌ക്കുനേരെ ആക്രമണം ഭരണഘടനാ വിരുദ്ധം; കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ജില്ലാ കാര്യകാരി

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും കട്ടപിടിച്ച സിമന്റും; ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ബിഹാർ സ്വദേശി ആർപിഎഫ് കസ്റ്റഡിയിൽ

സ്പാ പീഡനക്കേസ്; കോവളത്തെ ഡ്രീംസ് സ്പായുടെ ബിനാമി അറസ്റ്റിൽ, കുടുങ്ങിയത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies