മുംബൈ: സിഗരറ്റ്, പുകയില, കാർബണേറ്റഡ് പാനീയം എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇതോടെ നിലവിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമത്തില്‍ ഒരു ഉയര്‍ന്ന് സ്ലാബ് കൂടി നിലവിൽ വരും. ഡിസംബര്‍ 21 -ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ നികുതി വർദ്ധന സംബന്ധിച്ച് തീരുമാനമെടുക്കും.
ബീഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ കീഴിലുള്ള മന്ത്രിമാരുടെ സംഘമാണ് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. മുകളില്‍ പറഞ്ഞ ഉല്‍പ്പന്നങ്ങളുടെ നികുതി വർദ്ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ വരുമാനം കൂടാൻ കാരണമാകും. മാത്രമല്ല ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കുന്നതിലുടെ ഉപഭോഗത്തിൽ സ്വാഭാവിക നിയന്ത്രണം വരുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
വസ്ത്രങ്ങളുടെ നികുതി നിരക്കുകള്‍ യുക്തിസഹമാക്കാനും സംഘം തീരുമാനിച്ചിട്ടുണ്ട്. 1,500 രൂപ വരെ വിലയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് 5 ശതമാനവും 1,500 രൂപയ്‌ക്കും 10,000 രൂപയ്‌ക്കും ഇടയിലുള്ളവയ്‌ക്ക് 18 ശതമാനവും ജിഎസ്ടി ഏർപ്പെടുത്തും. 10,000 രൂപയ്‌ക്ക് മുകളിൽ വിലയുള്ള വസ്ത്രങ്ങൾക്ക് 28 ശതമാനം നികുതി ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. നിരക്ക്യു ക്തിസഹമാക്കലിന്റെ ഭാഗമായി മൊത്തം 148 ഇനങ്ങളുടെ നികുതി നിരക്ക് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്.
നിലവിൽ, 5, 12, 18, 28 എന്നിങ്ങനെ നാല് സ്ലാബുകളാണ് ജിഎസ്ടിക്കുള്ളത്. അവശ്യവസ്തുക്കൾ നല്ലൊരു ശതമാനവും നികുതി രഹിതമാണ്. അല്ലാത്തവയ്‌ക്ക്
ഏറ്റവും താഴ്ന്ന സ്ലാബിലുള്ള നികുതിയാണ് ചുമത്തിയിരിക്കുന്നത്.
ഒക്ടോബറിലെ ജിഎസ്ടി കൗണ്‍സില്‍ നിർദ്ദേശങ്ങൾ
- 20 ലിറ്ററിന് മുകളിലുള്ള പാക്കേജ്ഡ് കുടിവെള്ളത്തിന്റെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്‌ക്കണം.
- 10,000 രൂപയിൽ താഴെ വിലയുള്ള സൈക്കിളുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്‌ക്കണം.
- എക്സൈസ് നോട്ട്ബുക്കുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്‌ക്കണം
- ജോഡിക്ക് 15,000 രൂപയ്‌ക്ക് മുകളിലുള്ള ഷൂസിന്റെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്തണം.
- 25,000 രൂപയ്‌ക്ക് മുകളിലുള്ള റിസ്റ്റ് വാച്ചുകളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്തണം.