പഠിക്കാൻ മിടുക്കൻ, ആദ്യശ്രമത്തിൽ നീറ്റിൽ മികച്ച റാങ്ക്; മുഹമ്മദ് ഇബ്രാഹിമിൻ്റെ മരണവാർത്തയിൽ മരവിച്ച് ആന്ത്രോത്ത് ദ്വീപ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഠിക്കാൻ മിടുക്കൻ, ആദ്യശ്രമത്തിൽ നീറ്റിൽ മികച്ച റാങ്ക്; മുഹമ്മദ് ഇബ്രാഹിമിന്റെ മരണവാർത്തയിൽ മരവിച്ച് ആന്ത്രോത്ത് ദ്വീപ്

വണ്ടാനം മെഡിക്കൽ കോളേജിൽ പൊതുദർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 12:59 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ കളർകോട് വാഹനാപകടം തട്ടിയെടുത്ത ജീവനുകളിൽ ലക്ഷദ്വീപ് സ്വദേശിയും. ആന്ത്രോത്ത് ദ്വീപിലെ പാക്രിച്ചിയപുര വീട്ടിൽ പി. മുഹമ്മദ് സനീറിന്റെ മകൻ മുഹമ്മദ് ഇബ്രാഹിമിന്റെ മരണവാർത്ത ഞെട്ടലോടെയാണ് ദ്വീപ് സമൂഹം അറിഞ്ഞത്. പിന്നാലെ മുഹമ്മദ് ഇബ്രാഹിമിന്റെ കേരളത്തിലെ കുടുംബ സുഹൃത്തുക്കൾ ആലപ്പുഴയിലേക്ക് ഓടിയെത്തി.

കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു മുഹമ്മദ് ഇബ്രാഹിം എന്ന് കുടുംബസുഹൃത്തുക്കളിലൊരാൾ പറഞ്ഞു. ഇബ്രാഹിമിന്റെ സഹോദരൻ മൂന്നാം ക്ലാസിൽ പഠിക്കുകയാണ്. കുടുംബത്തിന്റെ പ്രതീക്ഷയാണ് അസ്തമിച്ചത്. 98 ശതമാനം മാർക്കോടെയാണ് പ്ലസ്ടു പാസായത്. ആദ്യ ശ്രമത്തിൽ തന്നെ നീറ്റിൽ മികച്ച റാങ്ക് നേടി ലക്ഷദ്വീപ് നിവാസികളുടെ അഭിമാനമായിരുന്നു മുഹമ്മദ് ഇബ്രാഹിം.

ഒരു മാസം മുൻപാണ് ആലപ്പുഴയിലെത്തിയത്. നല്ല മാർക്കോടെയാണ് എംബിബിഎസിന് അഡ്മിഷൻ ലഭിച്ചത്. സൈലൻ്റായിട്ടുള്ള പയ്യനായിരുന്നുവെന്നും വിയോ​ഗവാർത്ത ലക്ഷദ്വീപിന് ആകെ ഷോക്കായെന്നും അദ്ദേഹം പറ‍ഞ്ഞു. മാതാപിതാക്കൾ എത്തിയ ശേഷം എറണാകുളം സെൻട്രൽ‌ ജുമാ മസ്ജിദിലാണ് ഇബ്രാഹിമിന്റെ കബറടക്കമെന്ന് കുടുംബസുഹൃത്തുക്കൾ അറിയിച്ചു.

ക്രിസ്മസ് അവധിക്ക് വീട്ടിലെത്താമെന്ന് പറഞ്ഞ് മടങ്ങിയതാണ് മലപ്പുറം സ്വദേശി ദേവാനന്ദ്. ടെലിവിഷൻ വാർത്ത വഴിയാണ് മകന്റെ വിയോ​​ഗവാർത്ത കുടുംബം അറിയുന്നത്. കോട്ടയം സ്വദേശികളാണ് ദേവാനന്ദിന്റെ കുടുംബം, പത്ത് വർഷമായി മലപ്പുറം കോട്ടയ്‌ക്കലിലാണ് താമസം. അദ്ധ്യാപകനാണ് പിതാവ്. ജിഎസ്ടി ഓഫീസിലാണ് അമ്മ ജോലി ചെയ്യുന്നത്. ദേവാനന്ദും സഹോ​ദരനും പഠിക്കാൻ മിടുക്കരാണെന്നും പല തവണ നാട്ടിൽ ആദരം നൽകിയിട്ടുണ്ടെന്ന് അയൽവാസികൾ പറയുന്നു. കോട്ടയം പാലായ്‌ക്കടുത്തുള്ള മറ്റക്കരയിലെ തറവാട്ടിൽ ബുധനാഴ്ചയാകും ദേവാനന്ദിന്റെ സംസ്കാരം നടക്കുക.

കോട്ടയം പൂഞ്ഞാർ ചേന്നാട് സ്വദേശിയാണ് ആയുഷ് ഷാജി. ഇൻഡോറിലാണ് മാതാപിതാക്കളുള്ളത്. ഇവർ സംഭവമറിഞ്ഞെത്തി. കളർകോട് വാഹനാപകടത്തിൽ മരിച്ചവരുടെ പൊതുദർശനം വണ്ടാനം മെഡിക്കൽ കോളേജിൽ പുരോ​ഗമിക്കുകയാണ്. മെഡിക്കൽ കോളേജിലെ സെൻട്രൽ ലൈബ്രറി ഹാളിലാണ് പൊതുദർശനം. പൊതുദർശനം പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുപോകും.

Tags: lakshadweepAlappuzha Accident
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies