രണ്ട് മണിക്കൂർ നേരം ഡിജിറ്റൽ അറസ്റ്റിൽ; മോഡലും മുൻ മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ യുവതിക്ക് നഷ്ടമായത് 99,000 രൂപ; ഒടുവിൽ രക്ഷയായത് പിതാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് മണിക്കൂർ നേരം ഡിജിറ്റൽ അറസ്റ്റിൽ; മോഡലും മുൻ മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ യുവതിക്ക് നഷ്ടമായത് 99,000 രൂപ; ഒടുവിൽ രക്ഷയായത് പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 12:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിൽ കുടുങ്ങിയ മോഡലിന് 99,000 നഷ്ടമായതായി പൊലീസ്. മോഡലും 2017ലെ ഫെമിന മിസ് ഇന്ത്യ ഫൈനലിസ്റ്റുകളിലൊരാളുമായ ശിവാങ്കിത ദീക്ഷിതിന് ആണ് സൈബർ തട്ടിപ്പുകാരിൽ നിന്ന് പണി കിട്ടിയത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന വീഡിയോ കോളിലൂടെയാണ് സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പുകാർ ശിവാങ്കിതയെ കബളിപ്പിച്ച് ഡിജിറ്റൽ അറസ്റ്റ് നടത്തിയത്.

സിബിഐ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ശിവാങ്കിതയ്‌ക്ക് ആദ്യം ഫോണിലേക്ക് കോൾ എത്തുന്നത്. ശിവാങ്കിതയുടെ ആധാർ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ സിം എടുത്തിട്ടുണ്ടെന്നും, ഈ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്നുമാണ് വിളിച്ചയാൾ ആദ്യം പറയുന്നത്. മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ അക്കൗണ്ടിലേക്ക് പണം എത്തുന്നുണ്ടെന്നും ഇവർ പറയുന്നു.

ഇത് വിശ്വസിച്ച യുവതി വീഡിയോ കോളിൽ തുടരുകയും ചെയ്തു. ഇതിനിടെ പൊലീസ് യൂണിഫോം ധരിച്ച ആളെയും, സൈബർ പൊലീസ് ഡൽഹി എന്ന് എഴുതിയ ബോർഡും കണ്ടതായി യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വീഡിയോ കോളിനിടെ ഒരു വനിത ഉൾപ്പെടെ നാല് പേരുമായി ഇവർ സംസാരിച്ചിരുന്നു. എല്ലാവരും പൊലീസ് ഉദ്യോഗസ്ഥരാണെന്നാണ് ഇവരെ ധരിപ്പിച്ചിരുന്നത്. പ്രശ്‌നം ഉടൻ പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്‌ക്കുമെന്നും ഇവർ ഭീഷണി മുഴക്കുന്നു.

തുടർന്ന് തട്ടിപ്പുസംഘത്തിന്റെ നിർദേശപ്രകാരം 99,000 രൂപ അവർ പറഞ്ഞ അക്കൗണ്ടിലേക്ക് യുവതി ട്രാൻസ്ഫർ ചെയ്ത് നൽകുന്നു. പിന്നാലെ മറ്റൊരു അക്കൗണ്ടിലേക്ക് കൂടി പണം അയയ്‌ക്കാൻ ഇവർ ആവശ്യപ്പെടുന്നു. ഇതിനിടെ ഈ വിവരം അറിഞ്ഞ ശിവാങ്കിതയുടെ പിതാവിന് ഇതിൽ സംശയം തോന്നുകയും, മകൾ സൈബർ തട്ടിപ്പിന് ഇരയായതാണെന്ന് മനസിലാവുകയും ചെയ്തു. ഉടൻ തന്നെ ഇവർ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സൈബർ ക്രൈം ഹെൽപ്പ് ലൈനിലും പരാതി നൽകിയതായി കുടുംബം അറിയിച്ചു.

 

Tags: Up modeldigital arrest
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies