ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്‌ക്ക് രണ്ടാമത്തെ ദൃഷ്ടി-10 സ്റ്റാർലൈനർ നിരീക്ഷണ ഡ്രോൺ നൽകി അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്. നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ നിർണായകമാകും ദൃഷ്ടി-10. ഷിപ്പിംഗ് ലൈനുകൾ നിരീക്ഷിക്കുന്നതിനും, കടൽക്കൊള്ളയും, കടലിലെ അപകടസാധ്യതകളും ഞൊടിയിടയിൽ കണ്ടെത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ ഡ്രോൺ സഹായിക്കും.
ആളില്ലാ വിമാനമാണ് ദൃഷ്ടി-10. ഷോർട്ട് റേഞ്ചിലും ലേംഗ് റേഞ്ചിലും ഒരുപോലെ പ്രവർത്തിപ്പിക്കാൻ സാധിക്കും. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിലാണ് ദൃഷ്ടി വികസിപ്പിച്ചത്. തുടർച്ചയായി 36 മണിക്കൂർ വരെ പ്രവർത്തിക്കാൻ ഇതിന് സാധിക്കുന്നു. 450 കിലോഗ്രാം പേലോഡ് ശേഷിയുള്ള ദൃഷ്ടി-10 അത്യാധുനിക ഇന്റലിജൻസ്, നിരീക്ഷണ, രഹസ്യാന്വേഷണ പ്ലാറ്റ്‌ഫോമാണ്. ഗുജറാത്തിലെ പോർബന്തറിൽ രണ്ടാം ദൃഷ്ടി-10 നാവികസേനയുടെ ഭാഗമായി.
R Adm Janak Bevli, VSM, Asst Chief of Naval Staff (Air) visited #NavalAirEnclave #Porbandar on 28 Nov 24 and reviewed Air operations & ongoing infra projects. The Admiral held discussions with #FOGNA and interacted with the Naval and Civilian staff of #NAE@Indiannavy@IN_WNC pic.twitter.com/SA7sAkB8vQ
— Gujarat Naval Area (@IN_GDD) November 29, 2024
നേരത്തെ ദൃഷ്ടി-10-ന്റെ ആദ്യ പതിപ്പ് ഇന്ത്യൻ നാവികസേനയ്‌ക്ക് കൈമാറിയിരുന്നു. പഞ്ചാബിലെ ഭട്ടിൻഡ ബേസിലാണ് ആദ്യ പതിപ്പ് വിന്യസിച്ചത്. പാക് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. ഹിമാലയൻ ഭൂപ്രദേശത്തും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ ഇതിന് സാധിച്ചു. പ്രതിരോധ മേഖലയിലെ സ്വാശ്രയക്കുതിപ്പിലേക്കുള്ള ഒരു ചുവടുവയ്പ്പ് കൂടിയാണ് ദൃഷ്ടി-10.