പെട്ടെന്ന് വണ്ണം കൂടുകയും കുറയുകയും ചെയ്യുമ്പോൾ ചർമത്തിൽ സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അമ്മയായതിന് ശേഷം പലരെയും ഈ സ്ട്രെച്ച് മാർക്ക് അലട്ടുന്നു. പാടുകൾ മാറാനായി വില കൂടിയ ക്രീമുകളും മറ്റും ഉപയോഗിച്ച് കാശ് കളയുന്നവർ ചില്ലറയല്ല. വീട്ടിലുള്ള ചില ഐറ്റംസ് വച്ച് സ്ട്രെച്ച് മാർക്കിനെ കളയാം..
മുട്ടയുടെ വെള്ളയാണ് പട്ടികയിൽ ആദ്യത്തേത്. ധാരാളം പ്രോട്ടീനുകളും അമിനോ ആസിഡും അടങ്ങിയിരിക്കുന്നതാണ് മുട്ടയുടെ വെള്ള. ഈ മുട്ട വെള്ള മിക്സിയിലോ മറ്റോ അടിച്ചെടുത്ത് സ്ട്രെച്ച് മാർക്കുകൾ ഉള്ളയിടത്ത് തേച്ചുപിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞ് ഇളക്കി മാറ്റാം. മണം മാറാനായി മോയ്ചറൈസറോ എണ്ണയോ തേക്കാം. ചർമ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്ന വെളിച്ചെണ്ണയും നല്ലതാണ്. ഇതിനൊപ്പം ബദാം ഓയിലും ചേർത്ത് സ്ട്രെച്ച് മാർക്കുള്ളിടത്ത് തേച്ച് പിടിപ്പിക്കണം. തുടർച്ചയായ ഉപയോഗത്തിലൂടെ പാടുകൾ അകറ്റാം.
കറ്റാർവാഴ ജെൽ ഇത്തരത്തിൽ ദിവസവും പുരട്ടിയാൽ സ്ട്രെച്ച് മാർക്ക് മാറിക്കിട്ടും. സ്ഥിരമായി ചെയ്യണമെന്ന കാര്യം പ്രത്യേകം ഓർക്കണം. പതുക്കേയാകും ഫലം ലഭിക്കുക. നാരങ്ങാനീര് സ്ട്രെച്ച് മാർക്കുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്. നാരങ്ങാനീരിനൊപ്പം വെള്ളരിക്ക നീരും ഉപയോഗിക്കാം. ആവണക്കെണ്ണ, തേൻ, പാൽപ്പാട എന്നിവയൊക്കെ സ്ട്രെച്ച് മാർക്കിന് നല്ലതാണ്.