അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അം​ഗത്വമെടുക്കാൻ മിസ്ഡ് കോൾ നമ്പർ പുറത്തിറക്കി; ആം ആദ്മിയുടെ വില കുറഞ്ഞ രാഷ്ട്രീയത്തിനെതിരെ BJP
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അം​ഗത്വമെടുക്കാൻ മിസ്ഡ് കോൾ നമ്പർ പുറത്തിറക്കി; ആം ആദ്മിയുടെ വില കുറഞ്ഞ രാഷ്‌ട്രീയത്തിനെതിരെ BJP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 05:58 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി നിവാസികൾക്ക് ആയുഷ്മാൻ ഭാരത് ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അം​ഗത്വമെടുക്കുന്നതിനായി മിസ്ഡ് കോൾ നമ്പർ പുറത്തിറക്കി ബിജെപി. 7820078200 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽ‌കിയാൽ ആയുഷ്മാൻ ഭാരതത്തിൽ അം​ഗത്വമെടുക്കാം.

ലോകത്തിലെ ഏറ്റവും വലിയ ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് ഇന്ത്യയുലടനീളം പ്രവർത്തനക്ഷമമാണെന്ന് ഡൽഹി ബിജെപി അദ്ധ്യക്ഷൻ വിരേന്ദ്ര സച്ദേവ പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ രാഷ്‌ട്രീയ വിരോധം കാരണം ഡൽഹിയിലെ ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും അദ്ദേ​ഹം തുറന്നടിച്ചു. ഇതിനെ പ്രതിരോധിക്കാനും ജനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് നൽകാനുമായി ഡൽഹിയിൽ സി​ഗ്നേച്ചർ ക്യാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്. ഓരോ മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്ന എംപിമാർ‌ ഫോമുകൾ വിതരണം ചെയതാണ് പദ്ധതിയെ കുറിച്ച് ബോധവാന്മാരാക്കുന്നത്.

പദ്ധതിയെയും അതിന്റെ ​ഗുണങ്ങളെയും കോടതി വരെ പിന്തുണയ്‌ക്കുമ്പോൾ ഡൽഹി സർക്കാർ എന്തുകൊണ്ടാണ് എതിർക്കുന്നതെന്നും ബിജെപി അദ്ധ്യക്ഷൻ ചോദിച്ചു. അരവിന്ദ് കെജ്രിവാൾ തരം താഴ്ന്ന രാഷ്‌ട്രീയമാണ് കാണിക്കുന്നതെന്ന ഡൽഹി എംപി ബൻസുരി സ്വരാജ് വിമർശിച്ചു. പൊതുക്ഷേമത്തേക്കാൾ രാഷ്‌ട്രീയ താത്പര്യങ്ങൾക്കാണ് ആം ആദ്മി മുൻ​ഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

വരുമാനം പരി​ഗണിക്കാതെ 70 വയസ് കഴിഞ്ഞ എല്ലാവർക്കും ആരോ​ഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്. രാജ്യത്തെ നാല് കോടിയിലേറെ പേർക്ക് പദ്ധതിയുടെ ​ഗുണം ലഭിക്കും. ഡൽഹി, പശ്ചിമബം​ഗാൾ എന്നിവിടങ്ങൾ ഒഴികെ രാജ്യത്ത് മറ്റൊല്ലായിടത്തും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും രാഷ്‌ട്രീയ പോര് പാവപ്പെട്ടവരുടെ അവകാശങ്ങളുടെ മേൽ കടന്നുകയറുകയാണ്.

Tags: BJPDelhiaam admiAyushman Bharataravind kejiriwalMissed call number
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies