ഇന്ന് മഹാപരിനിർവാൺ ദിനം. ഇന്ത്യയുടെ ഭരണഘടന ശിൽപിയായ ഡോ. ബിആർ അംബേദ്ക്കറുടെ 69-ാം ചരമദിനം. സ്വതന്ത്ര ഇന്ത്യക്കായി ഭരണഘടന രൂപീകരിക്കാൻ ചുമതലപ്പെടുത്തിയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെർമാനായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തിനായി ചോര നീരാക്കി അദ്ധ്വാനിച്ച മഹാൻ. സ്വന്തം അവകാശങ്ങളെ കുറിച്ചോർത്ത് അഭിമാനിക്കുന്ന എല്ലാവരും നെഞ്ചോട് ചേർത്ത് വയ്‌ക്കേണ്ട നാമം.
ഭരണഘടന ശിൽപി എന്നതിനപ്പുറത്തേക്ക് ബാബാസാഹിബ് അംബേദ്കറെ കുറിച്ച് അധികമാരും അറിയാത്ത ചില രസകരമായ കാര്യങ്ങളുണ്ട്… അവ അറിയാം…
- അംബേദ്കറുടെ യഥാർത്ഥ പേര് അംബാവദേക്കർ എന്നായിരുന്നു. അദ്ദേഹം ജനിച്ചുവളർന്ന ഗ്രാമമായ മഹാരാഷ്‌ട്രയിലെ അംബവാഡെയിൽ നിന്നാണ് ഈ പേര് ലഭിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്ന മഹാദേവ് അംബേദ്കറാണ് സ്കൂൾ രേഖകളിൽ നിന്ന് ഇത് ഒഴിവാക്കിയത്.
- വിദേശത്ത് നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനും ദക്ഷിണേഷ്യയിൽ സാമ്പത്തിക ശാസ്ത്രത്തിൽ ആദ്യമായി ഇരട്ട ഡോക്ടറേറ്റ് നേടിയ വ്യക്തിയും ഡോ. ബിആർ അംബേദ്കറാണ്.
- 64 ബിരുദാനന്തര ബിരുദങ്ങൾ, ഒൻപത് ഭാഷകൾ അദ്ദേഹത്തിന് അറിയാമായിരുന്നു.
- അംബേദ്കറുടെ സ്വകാര്യ ലൈബ്രറിയായ ‘രാജ്ഗിർ’ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറിയാണ്. 50,000-ത്തിലധികം പുസ്തകങ്ങളാണിവിടെ ഉള്ളത്.
- ലണ്ടൻ മ്യൂസിയത്തിൽ പ്രതിമയുള്ള ഏക ഇന്ത്യക്കാരൻ. കാൾ മാർക്‌സിന്റെ അടുത്തായിട്ടാണ് അംബേദ്കറുടെ പ്രതിമയുള്ളത്.
- ത്രിവർണ പതാകയിൽ അശോകചക്രം ചേർത്തത് അംബേദ്കറാണ്.
- ജീവിച്ചിരിക്കുമ്പോൾ തന്നെ അംബേദ്കറുടെ പ്രതിമ നിർമിച്ചിരുന്നു. 1950-ൽ കോലപൂരിലായിരുന്നു അത്.
- കണ്ണുതുറന്നുളള ശ്രീബുദ്ധന്റെ ചിത്രം വരച്ച ആദ്യ വ്യക്തി ഡോ. ബി.ആർ. അംബേദ്കറാണ്. അതിനുമുമ്പ് ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ വിഗ്രഹങ്ങളും ശ്രീബുദ്ധന്റെ കണ്ണുകൾ അടച്ചിരുന്നു.
- അംബേദ്കറുടെ ആത്മകഥ വെയ്റ്റിംഗ് ഫോർ എ വിസ കൊളംബിയ സർവകലാശാലയിൽ പാഠപുസ്തകമാണ്.
- പിന്നാക്ക ജാതിയിൽപ്പെട്ട ആദ്യത്തെ അഭിഭാഷകൻ
- ഇന്ത്യയിലെ തൊഴിൽ സമയം 12ൽ നിന്ന് എട്ട് മണിക്കൂറാക്കി ചുരുക്കിയതിന് പിന്നിൽ അംബേദ്കർ
- ലണ്ടനിലെ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ഡോക്ടർ ഓൾ സയൻസ് എന്ന ഡോക്ടറേറ്റ് നേടിയ ഒരേയൊരാൾ അംബേദ്കറാണ്.
- ലോകത്തിലെ പ്രഗത്ഭരായ വ്യക്തികളുടെ പട്ടികയാൽ ഒന്നാമതെത്തിയ ഏക ഇന്ത്യക്കാരൻ. 2011-ലെ കേംബ്രിഡ്ജ് സർവകലാശാലയുടെ കണക്കിലാണ് ഇക്കാര്യമുള്ളത്.