2024 ലെ ഇന്ത്യയിലെ ടോപ്പ് യൂട്യൂബര്‍മാരില്‍ നാലാം സ്ഥാനത്ത് മലയാളി യൂട്യൂബര്‍ കെഎല്‍ ബ്രോ ബിജു റിത്വിക് . യൂട്യൂബിന്‍റെ ഗ്ലോബല്‍ കള്‍ചര്‍ ആന്‍ഡ് ട്രെന്‍ഡ് റിപ്പോര്‍ട്ട് ഇന്ത്യ 2024 ലാണ് ഈ വിവരങ്ങളുള്ളത്. ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള വമ്പന്‍മാരെ മറികടന്നാണ് ബിജു ഈ നേട്ടം സ്വന്തമാക്കിയത്.
സബ്സ്ക്രൈബര്‍മാരുടെ എണ്ണത്തില്‍ ഇന്ത്യന്‍ യൂട്യൂബര്‍മാരില്‍ തന്നെ മുന്‍നിരയിലുള്ള യൂട്യൂബറാണ് ബിജു .കണ്ടന്‍റിലെ പുതുമ കൊണ്ട് പുതിയ സബ്സ്ക്രൈബേഴ്സിനെ ക്രിയേറ്റര്‍മാര്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. മിസ്റ്റര്‍ബീസ്റ്റ് എന്ന അക്കൗണ്ടാണ് ഇന്ത്യയിലെ ഏറ്റവും ടോപ്പ് ക്രിയേറ്റര്‍.
നിലവില്‍ 6.21കോടി സബ്സ്ക്രൈബര്‍മാരാണ് കെഎല്‍ ബ്രോ ബിജു റിത്വിക്കിനുള്ളത്.ലോകത്താകമാനം സ്വീകരിക്കപ്പെടുന്ന ഉള്ളടക്ക മികവാണ് കെഎല്‍ ബ്രോ ബിജു റിത്വിക്കിന്റെ വിജയത്തിന് പിന്നിൽ. ഈ വര്‍ഷം ആരംഭിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യൂട്യൂബ് ചാനല്‍ 24 മണിക്കൂര്‍ കൊണ്ട് 1.9 കോടിയിലധികം സബ്സ്ക്രൈബേഴ്സിനെയാണ് നേടിയെടുത്തത്
ആർട്ടിസ്റ്റ്, ബ്രാന്‍ഡ്, മീഡിയ കമ്പനി, കുട്ടികളുടെ ചാനല്‍ എന്നിവ ഒഴിവാക്കിയുള്ള കണക്കാണിതെന്നും യൂട്യൂബ് വ്യക്തമാക്കുന്നു.