"ആലപ്പുഴയിൽ വന്നിട്ട് ഒന്ന് തിരിഞ്ഞുപോലും നോക്കാത്ത ആരോഗ്യമന്ത്രി, പിഴവ് കാണിച്ച ഡോക്ടർമാരെ സർക്കാർ സംരക്ഷിക്കുന്നു"; ഇനി സമരമെന്ന് കുഞ്ഞിന്റെ കുടുംബം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ആലപ്പുഴയിൽ വന്നിട്ട് ഒന്ന് തിരിഞ്ഞുപോലും നോക്കാത്ത ആരോഗ്യമന്ത്രി, പിഴവ് കാണിച്ച ഡോക്ടർമാരെ സർക്കാർ സംരക്ഷിക്കുന്നു”; ഇനി സമരമെന്ന് കുഞ്ഞിന്റെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 04:42 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ​ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സം​ഭവത്തിൽ ആരോ​ഗ്യമന്ത്രിക്കെതിരെ പിതാവ് അനീഷ് മുഹമ്മദ്. തുടർചികിത്സ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നും ആരോഗ്യവകുപ്പിൽ നിന്ന് ഇതുവരെ തീരുമാനങ്ങളൊന്നും അറിയിച്ചില്ലെന്നും പിതാവ് അനീഷ് മുഹമ്മദ് പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജ് ആലപ്പുഴയിൽ എത്തിയിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം വേദനയോടെ കൂട്ടിച്ചേർത്തു.

“ആരോഗ്യമന്ത്രി ആലപ്പുഴയിൽ വന്നിട്ട് ഒന്ന് വിളിച്ചില്ല, ഇങ്ങോട്ട് തിരിഞ്ഞും നോക്കിയില്ല. അതിൽക്കൂടുതൽ എന്ത് പറയാനാ. ആലപ്പുഴയിൽ വന്നിട്ട് വരാത്ത മന്ത്രി ഇനി വരുമോ? ഡോക്ടർമാരുടെ ഭാ​ഗത്ത് നിന്ന് ഇതുപോലെ ഒരു അനാസ്ഥ ഉണ്ടാകരുത്. അങ്ങനെ അനാസ്ഥ നേരിട്ടതിന്റെ അവസാനത്തെ ഇര ഞങ്ങളാകണം. ലാബുകൾ പൂട്ടിയത് മാത്രമാണ് ഇതുവരെ എടുത്ത നടപടി. അതും സ്കാനിംഗ് സെന്റർ മാത്രം. റെക്കോർഡ് സൂക്ഷിച്ചില്ലെന്ന് കാണിച്ചാണ് അത് പൂട്ടിച്ചതുതന്നെ. ഡോക്ടർമാരുടെ സംഘടനയൊക്കെ വലുതാണ്. അവരെ ആരോഗ്യവകുപ്പ് സംരക്ഷിക്കുകയും ചെയ്യുന്നു”- അനീഷ് പറഞ്ഞു.

ജോലിക്ക് പോലും പോകാൻ കഴിയാത്ത സാഹചര്യമാണ്. തീരുമാനം വൈകിയാൽ സമരത്തിലേക്ക് കടക്കുകയല്ലാതെ മറ്റ് മാർ​ഗമില്ല. വിദഗ്ധ സംഘം റിപ്പോർട്ട് നൽകിയോ ഇല്ലയോ എന്നു പോലും അറിയിച്ചിട്ടില്ല. ചികിത്സാപ്പിഴവ് വരുത്തിയ ഡോക്ടർമാരെ സംരക്ഷിക്കുന്ന നിലപാടാണ് ആരോ​ഗ്യവകുപ്പ് സ്വീകരിക്കുന്നത്. ഇത്രയും ദിവസം കഴിഞ്ഞിട്ടും ഡോക്ടർമാരുടെ പേരിൽ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണ്? ആരോപണവിധേയരായ ഡോക്ടർമാരെ സർക്കാർ സംരക്ഷിക്കുകയാണ്. വിഷയത്തിൽ ആരോ​ഗ്യമന്ത്രിയും ഡിഎംഒയും ഇടപെട്ട് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും അനീഷ് മുഹമ്മദ് വ്യക്തമാക്കി.

ആലപ്പുഴ ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികൾക്കാണ് ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചത്. നവംബർ എട്ടിനായിരുന്നു പ്രസവം. ഗർഭകാലത്ത് നടത്തിയ സ്കാനിംഗുകളിൽ ഒന്നും കുഞ്ഞിന്റെ വൈകല്യത്തെക്കുറിച്ച് ഡോക്ടർമാർ അറിയിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും സ്ഥാനംമാറിയാണുള്ളത്. വായ തുറക്കില്ല, കൈകാലുകൾക്ക് വളവ് തുടങ്ങി ഒട്ടേറ ഗുരുതര വൈകല്യങ്ങൾ കുഞ്ഞിനുണ്ട്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ ഡോക്ടർമാർക്ക് ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് പറയുന്നത്. സുറുമിയുടെ ആദ്യ സ്‌കാനിംഗിൽ കുഞ്ഞിനുണ്ടായ വൈകല്യം കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കുടുംബം സമരത്തിനൊരുങ്ങുന്നത്.

Tags: Alappuzhaveena george
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies