മത്സ്യവിഭവങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ് മലയാളികൾക്ക്. ദിവസവും എന്തെങ്കിലും മീൻ വിഭവമില്ലാതെ ചിലർക്ക് ആഹാരം പോലും ഇറങ്ങില്ല. എന്നാൽ മത്സ്യം കഴിക്കുമ്പോൾ ചിലർ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പ്രത്യേകിച്ചും ഗർഭിണികൾ. എല്ലാ മീനുകളും ഗർഭിണികൾ കഴിക്കരുതെന്നും ശ്രദ്ധയോടെ കഴിക്കേണ്ടത് അനിവാര്യമാണെന്നും വിദഗ്ധർ പറയുന്നു.
ഈ ഏഴ് മീനുകളിൽ മെർക്കുറിയുടെ അളവ് കൂടുതലായതിനാൽ ഗർഭിണികൾ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് പറയപ്പെടുന്നത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നിർദേശിക്കുന്നത് പ്രകാരം King mackerel, marlin, Orange roughy, Shark, Swordfish, Tilefish, Bigeye tuna എന്നിവയാണ് ഗർഭിണികൾ ഒഴിവാക്കേണ്ടത്. ആറ് വയസിന് താഴെയുള്ള കുട്ടികളും ഈ മത്സ്യങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതാണ്.
ഇനി ഏതെല്ലാം മത്സ്യങ്ങൾ ഗർഭിണികൾക്ക് കഴിക്കാം..
Salmon
Anchovies
Herring
Sardines
Freshwater trout
Pacific mackerel
ഈ മത്സ്യങ്ങളിൽ മെർക്കുറിയുടെ അളവ് കുറവും ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലുമാണ്. അതിനാവൽ ഇവയെല്ലാം ആഴ്ചയിൽ മൂന്ന് ദിവസം വരെ കഴിക്കുന്നതിൽ തെറ്റില്ല. എന്നാൽ വേവിക്കാത്തതും അധികം പാകം ചെയ്യാത്തതുമായ മത്സ്യങ്ങൾ കഴിക്കുന്നത് ഗർഭിണികൾ ഒഴിവാക്കേണ്ടതാണെന്ന് ആരോഗ്യ വിദഗ്ധർ ഓർമ്മപ്പെടുത്തുന്നു.