തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച നടപടി സർക്കാർ ഉടൻ പിൻവലിക്കണമെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 16 പൈസയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. അധിക ബാധ്യതയുടെ കണക്ക് പറഞ്ഞ് ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും നിരക്ക് വർദ്ധിപ്പിക്കാതെയുള്ള പ്രശ്ന പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും എ ഐ വൈ എഫ് പ്രസ്താവനയിൽ പറഞ്ഞു.
വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി.ടി ജിസ്‌മോനും അറിയിച്ചു.