INS തുശീൽ ഇനി നാവികസേനയുടെ ഭാഗം; റഷ്യയിൽ നിർമ്മിച്ച യുദ്ധകപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധമന്ത്രി
Saturday, September 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

INS തുശീൽ ഇനി നാവികസേനയുടെ ഭാഗം; റഷ്യയിൽ നിർമ്മിച്ച യുദ്ധകപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 11:06 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: മിസൈൽ വേധ യുദ്ധക്കപ്പലായ ഐഎൻഎസ് തുശീൽ ഇനി ഇന്ത്യൻ നാവികസേനയുടെ ഭാഗം. റഷ്യയിലെ കലിനിൻഗ്രാഡിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കപ്പൽ കമ്മീഷൻ ചെയ്തു. സാങ്കേതിക മികവിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ മറ്റൊരു ഉദാഹരണമാണ് ഐഎൻഎസ് തുശീലെന്നും ഇന്ത്യയും റഷ്യയും സഹകരണത്തിന്റെ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

റഷ്യയിൽ നിന്ന് ഇന്ത്യ നേരിട്ട് വാങ്ങിയ ക്രിവാക് 3 ശ്രേണിയിലുള്ള ഏഴാമത്തെ യുദ്ധക്കപ്പലാണ് INS തുശീൽ. ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിലാണ് കപ്പലിന്റെ നിർമാണം റഷ്യയിൽ പൂർത്തിയായത്. 125 മീറ്റർ നീളവും 3,900 ടൺ ഭാരമുള്ള കപ്പലിൽ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, ഉയർന്ന ശ്രേണിയിലുള്ള സർഫേസ്-ടു-എയർ മിസൈലുകൾ, നവീകരിച്ച മീഡിയം റേഞ്ച് ആൻ്റി-എയർ, ഉപരിതല തോക്കുകൾ എന്നിവയുൾപ്പെടെ വിപുലമായ ആയുധങ്ങളാണുള്ളത്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, അന്തർവാഹിനികളെയുൾപ്പെടെ തകർക്കാൻ ശേഷിയുള്ള റോക്കറ്റുകൾ, റോക്കറ്റ് ലോഞ്ചറുകൾ തുടങ്ങിയവയും ഇക്കൂട്ടത്തിൽ പെടുന്നു.

മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന തുശീൽ ഒളിയുദ്ധങ്ങൾക്ക് അനുയോജ്യമായ യുദ്ധക്കപ്പലാണ്. സ്റ്റെൽത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ളതിനാൽ റഡാർ, സോണാർ, ഇൻഫ്രാറെഡ് എന്നിവയ്‌ക്കൊന്നും കപ്പലിനെ കണ്ടെത്താനാകില്ല. കലിനിൻഗ്രാഡിലെ യന്തർ കപ്പൽശാലയിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി, റഷ്യൻ നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, റഷ്യയിലെ ഇന്ത്യൻ അംബാസഡർ എന്നിവരും പങ്കെടുത്തു.

Tags: indian navyRussiaDefence minister Rajnath SinghINS TushilCommssioningGuided missile frigate
Share
Tweet
SendShare

More News from this section

ഗണേശ വിഗ്രഹനിമജ്ജന ഘോഷയാത്രയ്‌ക്കിടയിൽ ട്രാക്ടർ പാഞ്ഞുകയറി; രണ്ട് ആൺകുട്ടികൾക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്, ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തിയെന്ന് ന്യായീകരണം

35 വർഷത്തിന് ശേഷം സിനിമാ സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ മാറ്റം; ലഹരി രംഗങ്ങൾക്ക് മുന്നറിയിപ്പ്; പുതിയ മാർഗനിർദേശങ്ങൾ അറിയാം

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി; നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി

70 കോടി രൂപയുടെ കള്ളനാണയ നിർമ്മാണം; യന്ത്രങ്ങളും ഡൈകളും നൽകിയവരെ തേടി യുപി പൊലീസ്

ഗർഭിണിയായ സഹോദരിയുടെ മരണത്തിന് പ്രതികാരം; യൂട്യൂബറുടെ ഭർത്താവിനെ വെട്ടിക്കൊന്ന് 19കാരനായ സഹോദരൻ; പിന്നാലെ സെൽഫി വീഡിയോ

തിരുപ്പതി ലഡ്ഡുവിൽ നെയ്യ്‌ക്ക് പകരം കെമിക്കൽ ചേർത്ത പാം പാം ഓയിൽ; സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ ഇഡി അറസ്റ്റ് ചെയ്തു

Latest News

വിവാഹം കഴിക്കാൻ പ്രായമായി, പക്ഷേ മനസ്സ് തയ്യാറാണോ? ജീവിതപങ്കാളിയെ തേടും മുമ്പ് സ്വയം ചോദിക്കേണ്ട 10 ചോദ്യങ്ങൾ

ഹിജാബില്ലാതെ, തലമറയ്‌ക്കാതെ നൂറുകണക്കിന് യുവതികൾ; ഇറാനിലെ ഓട്ടമത്സരത്തിന്റെ ദൃശ്യങ്ങൾ വൈറൽ

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസ്; ഇഡിയുടെ ശുപാർശയിൽ നിയമോപദേശം ലഭിച്ചു, മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടി തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല

ഹോട്ടൽ ഭക്ഷണം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങുന്നതിലല്ലേ തെറ്റ്; ആരുടെ കൈയിൽ നിന്നും സ്പോൺസർ പണം വാങ്ങിയിട്ടില്ല; ആന്റോയെ പിന്തുണച്ച് എ.കെ. ബാലൻ

അടിമുടി ദുരൂഹത; ബാങ്ക് ജപ്തി ചെയ്ത ആന്റോ അഗസ്റ്റിന്റെ വീട് ലേലത്തിൽ നേടിയത് ഭാര്യാമാതാവ്; ലേലത്തിൽ പങ്കെടുത്തത് കുടുംബം മാത്രം; ഉടമസ്ഥാവകാശ രേഖകളിലും വൈരുധ്യം

അയ്യോ പാവം!!! ആന്റോയുടെ വീഡിയോ നിരന്തരം ടിവിയിൽ കാണിക്കുന്നു വെന്ന് അഭിഭാഷകൻ; 67 ലിറ്റർ മദ്യശേഖരം; പ്രതിയെ കസ്റ്റഡിയിൽ വിട്ടു, ചോദ്യം ചെയ്യുമെന്ന് എക്സൈസ്

അൽ അസദ് ഭരണകൂടത്തെ പേടിച്ച് 15 വർഷം മതിലിനുള്ളിൽ ഒളിപ്പിച്ച ലൈബ്രറി; യുദ്ധം തകർത്ത സിറിയൻ വീട്ടിൽ നിന്ന് പുസ്തകങ്ങൾ തിരിച്ചുപിടിച്ച് അബു ബിലാൽ

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയെയും ബന്ധുവായ യുവാവിനെയും അങ്കമാലിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies