ജനിച്ചത് കറാച്ചിയിൽ; വളർന്നത് ഗോവയിൽ; 43 വർഷമായി നിരസിക്കപ്പെട്ട ഇന്ത്യൻ പൗരത്വം സ്വന്തമാക്കി ഷെയ്ൻ സെബാസ്റ്റ്യൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനിച്ചത് കറാച്ചിയിൽ; വളർന്നത് ഗോവയിൽ; 43 വർഷമായി നിരസിക്കപ്പെട്ട ഇന്ത്യൻ പൗരത്വം സ്വന്തമാക്കി ഷെയ്ൻ സെബാസ്റ്റ്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 06:48 pm IST
Facebook
Twitter
WhatsAppTelegram

പനാജി: പാകിസ്താനിൽ ജനിച്ച് ​ഗോവയിൽ വളർന്ന ക്രിസ്ത്യൻ മതസ്ഥന് 43 വർഷത്തിനൊടുവിൽ ഇന്ത്യൻ പൗരത്വം. കേന്ദ്രസർക്കാരിന്റെ പൗരത്വഭേ​ദ​ഗതി നിയമത്തിന് കീഴിലാണ് പാകിസ്താനിൽ ജനിച്ച ഷെയ്ൻ സെബാസ്റ്റ്യൻ പെരേരയ്‌ക്ക് പൗരത്വം ലഭിച്ചത്. ​ഗോവയിൽ താമസിക്കുന്ന ഷെയ്ൻ സെബാസ്റ്റ്യന് ​മുഖ്യമന്ത്രി പ്രമോദ് സാവന്ത് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി. പൗരത്വ ഭേ​ദ​ഗതി നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം ഇന്ത്യൻ പൗരത്വം നേടുന്ന രണ്ടാമത്തെ ​ഗോവൻ സ്വദേശിയാണ് ഷെയ്ൻ സെബാസ്റ്റ്യൻ പെരേര.

കറാച്ചിയിലായിരുന്നു ഷെയ്ൻ ജനിച്ചത്. 1981 ഓ​ഗസ്റ്റിൽ ഷെയ്ന് നാല് മാസം പ്രായമുള്ളപ്പോൾ രക്ഷിതാക്കളോടൊപ്പം ​ഗോവയിലേക്ക് എത്തുകയായിരുന്നു. ഷെയ്നിന്റെ പൂർവീകരുടെ ​ഗ്രാമമായ അഞ്ജുനയിലേക്കാണ് ഇവർ എത്തിയത്. തുടർന്നുള്ള ജീവിതം മുഴുവൻ ഇവിടെയായിരുന്നു. 2012ൽ ഇന്ത്യക്കാരി മരിയ ​ഗ്ലോറിയ ഫെർണാണ്ടസിനെ വിവാഹം ചെയ്ത ഷെയ്നിന് രണ്ട് കുട്ടികളുമുണ്ട്. എന്നാൽ ഇന്ത്യൻ പൗരത്വം നേടുകയെന്ന സ്വപ്നം അപ്പോഴും ഷെയ്നിന് ബാക്കിയായി. കറാച്ചിയിലാണ് ജനിച്ചത് എന്നുള്ളതിനാൽ പൗരത്വം ലഭിച്ചിരുന്നില്ല. നിയമ തടസങ്ങളിൽ പെട്ട് 43 വർഷം കടന്നുപോയി. ഒടുവിൽ പൗരത്വ ഭേ​ദ​ഗതി നിയമം നിലവിൽ വന്നതോടെ ദശാബ്ദങ്ങളായുള്ള ഷെയ്നിന്റെ ആവശ്യം നിറവേറുകയായിരുന്നു.

തീരദേശ സംസ്ഥാനമായ ​ഗോവയിൽ പൗരത്വഭേ​ദ​ഗതി നിയമം വഴി പൗരത്വം നേടുന്ന രണ്ടാമനാണ് ഷെയ്ൻ. അപേ​ക്ഷ സമർപ്പിച്ച് മൂന്ന് മാസത്തിനകം പൗരത്വം ലഭിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ജോസഫ് ഫ്രാൻസിസ് പെരേര എന്ന പാകിസ്താനിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചിരുന്നു.

ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ജനിച്ച് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന മതക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് കേന്ദ്രസർക്കാർ പ്രാബല്യത്തിലാക്കിയ പൗരത്വ ഭേ​ദ​ഗതി നിയമം.

Tags: GoaChristianindian citizenshipCitizenship Amendment ActcitizenshipCAAPakistan
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies