ട്രംപിന്റെ സാമ്പത്തിക പദ്ധതി വൻ ദുരന്തം; ഇറക്കുമതിക്ക് വലിയ തീരുവ ചുമത്തുമെന്ന ഭീഷണി തെറ്റാണെന്നും ജോ ബൈഡൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപിന്റെ സാമ്പത്തിക പദ്ധതി വൻ ദുരന്തം; ഇറക്കുമതിക്ക് വലിയ തീരുവ ചുമത്തുമെന്ന ഭീഷണി തെറ്റാണെന്നും ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 05:56 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ വൻ ദുരന്തമാണെന്ന പരിഹാസവുമായി സ്ഥാനമൊഴിയാനൊരുങ്ങുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അധികാരമേറ്റാലുടൻ മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയ്‌ക്ക് 10 ശതമാനം തീരുവയും ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വാഷിംഗ്ടണിലെ ബ്രൂക്കിംഗ്‌സ് ഇൻസ്റ്റിറ്റ്യൂഷനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഇതിനെതിരെ ബൈഡൻ വിമർശനം ഉന്നയിച്ചത്.

ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി വലിയ തെറ്റാണെന്നും ബൈഡൻ പറയുന്നു. ” അധികാരത്തിലേക്ക് എത്താനിരിക്കുന്ന പുതിയ പ്രസിഡന്റ് പ്രൊജക്ട് 2025നെ കുറിച്ച് പുനർവിചിന്തനം നടത്തുമെന്നോ പദ്ധതി വലിച്ചെറിയണമെന്നോ ആണ് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത്. കാരണം അത് രാജ്യത്തിന് മേലുള്ള വലിയൊരു സാമ്പത്തിക ദുരന്തമായിരിക്കും. കാനഡയും മെക്‌സിക്കോയും ചൈനയും അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ്. അവർക്ക് മേൽ വലിയ തീരുവ ചുമത്തുമെന്നാണ് ട്രംപ് പ്രതിജ്ഞ എടുത്തിരിക്കുന്നത്. ആ നികുതിഭാരം യുഎസ് ഉപഭോക്താക്കൾ തന്നെ നൽകേണ്ടി വരും. ഈ നീക്കം വലിയൊരു തെറ്റായിരിക്കുമെന്നും ” ബൈഡൻ ആരോപിച്ചു.

യുഎസ് ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് തിരിച്ചും വലിയ തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ വലിയ വ്യാപാര പങ്കാളികളായ ചിലരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും, ജനുവരിയിൽ അധികാരമേറ്റ ഉടൻ തന്നെ തീരുവ ഉയർത്തുന്ന ഫയലുകളിൽ ഒപ്പ് വയ്‌ക്കുമെന്നും ട്രംപ് പറയുന്നു. രാജ്യത്തേക്കുള്ള ഇറക്കുമതി കുറയ്‌ക്കണമെന്നും, ആഭ്യന്തര ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കണമെന്നുമുള്ള നിലപാടും ട്രംപ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നു. വിദേശത്ത് ഉത്പാദിപ്പിക്കുന്ന വസ്തുക്കൾ സ്വന്തം രാജ്യത്ത് നിർമ്മിക്കുന്നത് വഴി കൂടുതൽ ജോലി സാധ്യതകൾ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും ട്രംപ് പറയുന്നു.

 

 

 

 

 

Tags: donald trumpjoe bidenOutgoing US President BidenTrump Economic Plan
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies