അധികാര ദുർവിനിയോഗമടക്കമുള്ള കുറ്റങ്ങൾ; അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് ദക്ഷിണകൊറിയയുടെ മുൻ പ്രതിരോധമന്ത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അധികാര ദുർവിനിയോഗമടക്കമുള്ള കുറ്റങ്ങൾ; അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് ദക്ഷിണകൊറിയയുടെ മുൻ പ്രതിരോധമന്ത്രി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 10:42 am IST
Facebook
Twitter
WhatsAppTelegram

സോൾ: ദക്ഷിണകൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിച്ചതിന് പ്രധാനപങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട മുൻ പ്രതിരോധമന്ത്രി കിം യോങ് ഹ്യൂൻ അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. പ്രസിഡന്റ് യുൻ സുക് യോൾ രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്തിയതിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് കിം യോങ് ഹ്യുൻ രാജിവച്ച് സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നാലെ ഞായറാഴ്ച മുതൽ ഇദ്ദേഹം കരുതൽ തടങ്കലിലായിരുന്നു. ഇന്നലെയാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുമുൻപായി കിം ആത്മഹത്യയ്‌ക്ക് ശ്രമിച്ചുവെന്നാണ് കൊറിയ കറക്ഷൻ സർവീസ് കമ്മീഷണർ ജനറൽ ഷിൻ യോങ് ഹേ അറിയിച്ചത്. കരുതൽ തടങ്കൽ കേന്ദ്രത്തിൽ വച്ചാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. വസ്ത്രത്തിലുണ്ടായിരുന്ന കട്ടിയേറിയ ചരട് ഉപയോഗിച്ച് ടോയ്‌ലറ്റിനുള്ളിൽ കയറിയ ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ചുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

പട്ടാളനിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് നിയമമന്ത്രാലയത്തിന് കീഴിലാണ് കിമ്മിനെതിരെ അന്വേഷണം നടക്കുന്നത്. നിയമപ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് വലിയ രീതിയിൽ പ്രതിഷേധസമരങ്ങൾ നടന്നിരുന്നു. അധികാര ദുർവിനിയോഗമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കിമ്മിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കുക എന്ന ലക്ഷ്യത്തിലാണ് കിമ്മിനെ അറസ്റ്റ് ചെയ്തതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

പ്രസിഡന്റ് യുൻ സുക് യോളിന് വിദേശയാത്ര നടത്തുന്നതിനും നിയമമന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റത്തിനാണ് യൂനിനെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞയാഴ്ച പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടെങ്കിലും, വീണ്ടും പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. വിദേശകാര്യം ഉൾപ്പെടെയുള്ള നിർണായക പദവികളും യൂനിൽ നിന്ന് എടുത്തുമാറ്റിയിട്ടുണ്ട്. പ്രധാനമന്ത്രി ഹാൻ ഡാക് സു ഈ പദവികൾ ഏറ്റെടുക്കുമെന്ന് യൂനിന്റെ പീപ്പിൾസ് പാർട്ടി നേതാവ് ഹാൻ ഡോങ് ഹൂൻ അറിയിച്ചു.

Tags: FEATURED2martial lawSouth Korea's Ex-Defence MinisterKim Yong-Hyun
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies