ക്ഷേത്രസ്വത്ത് ഖജനാവിലേക്ക് ഒഴുക്കുകയെന്ന സർക്കാരിന്റെ തന്ത്രം; പൊലീസിൻറെ ഗാർഡ് ഓഫ് ഓണർ നിർത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷേത്രസ്വത്ത് ഖജനാവിലേക്ക് ഒഴുക്കുകയെന്ന സർക്കാരിന്റെ തന്ത്രം; പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നിർത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 11:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ക്ഷേത്രാചാരങ്ങളുടെ ഭാ​ഗമായി രാജഭരണകാലം മുതൽ ചടങ്ങുകളിൽ നൽകി വന്നിരുന്ന പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നിർത്തിവെക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധം ശക്തം. ഇന്ന് വിവിധ ഹൈന്ദവ സംഘടനകൾ പദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ പ്രതിഷേധം നടത്തും.

ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് ക്ഷേത്ര സംരക്ഷണ സമിതിയുടെ നേൃത്വത്തിൽ നാമജപ ഘോഷയാത്ര സംഘടിപ്പിക്കുക. നാളെ വൈകുന്നേരം ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. എസ്എംവി സ്കൂളിന് സമീപമുള്ള പഴയ ശ്രീകണ്ഠശ്വരം ക്ഷേത്രത്തിന് മുൻപിൽ നിന്ന് ആരംഭിക്കുന്ന നാമജപ ഘോഷയാത്ര ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സമാപിക്കും.

സംസ്ഥാനത്തെ 20-ഓളം ക്ഷേത്രത്തിൽ പൊലീസിന്റെ ​ഗാർഡ് ഓഫ് ഓണർ നൽ‌കി വരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ടിനും നവരാത്രി വി​ഗ്രഹ ഘോഷയാത്ര എത്തുമ്പോഴും ​ഗാർഡ് ഓഫ് ഓണർ നൽകുന്ന പതിവുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന സമ്പ്രദായമാണിത്. രാജകുടുംബങ്ങൾ ക്ഷേത്രങ്ങൾ സർക്കാരിന് കൈമാറിയപ്പോൾ ഒപ്പുവെച്ച കരാറിൽ അതുവരെ പാലിച്ചുവന്ന ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരുത്തരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സുപ്രധാന ക്ഷേത്രങ്ങളിൽ എഴുന്നള്ളത്തിന് പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ തുടർന്നുവന്നത്. ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തോടെ ഇതിൽ മാറ്റം വരും.

സെപ്റ്റംബർ അഞ്ചിന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യ​ക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് ​ഗാർഡ് ഓഫ് ഓണർ നിർത്തലാക്കാൻ തീരുമാനമായത്. ആഭ്യന്തര വകുപ്പിന്റെ പുതിയ നിർദ്ദേശമനുസരിച്ച് ക്ഷേത്രങ്ങളിലെ ഒഴിവാക്കാനാകാത്ത ചടങ്ങാണെങ്കിൽ പൊലീസിനാവശ്യമായ പണം ക്ഷേത്ര കമ്മിറ്റികൾ തന്നെ നൽകേണ്ടി വരും. ക്ഷേത്രസ്വത്ത് ഖജനാവിലേക്ക് ഒഴുക്കുകയെന്ന തന്ത്രമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ക്ഷേത്രങ്ങളിലെ‍ ആചാരങ്ങൾ അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാരും പൊലീസും ചേർന്ന് നടത്തുന്നത്.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം കൂടാതെ തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രം, തൃപ്രയാർ ശ്രീരാമക്ഷേത്രം, എറണാകുളം ശിവക്ഷേത്രം, ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം, തിരുവനന്തപുരം വെളളായണി ദേവീക്ഷേത്രം, തൃശൂർ ഊരകം അമ്മതിരുവടി ക്ഷേത്രം തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളിലും ​ഗാർഡ് ഓഫ് ഓണർ നൽകരി വരുന്നുണ്ട്.

Tags: PoliceProtestSree Patmanabha Swami templeGaurd of Honour
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies