NIA ഉദ്യോഗസ്ഥരെ ആക്രമിച്ച് ജനക്കൂട്ടം, കസ്റ്റഡിയിലെടുത്ത മതപണ്ഡിതനെ മോചിപ്പിച്ചു; 100 പേർക്കെതിരെ കേസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

NIA ഉദ്യോഗസ്ഥരെ ആക്രമിച്ച് ജനക്കൂട്ടം, കസ്റ്റഡിയിലെടുത്ത മതപണ്ഡിതനെ മോചിപ്പിച്ചു; 100 പേർക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 11:15 pm IST
FacebookTwitterWhatsAppTelegram

ഝാൻസി: വിദേശഫണ്ടിം​ഗുമായി ബന്ധപ്പെട്ട് ഇസ്ലാമിക മതപണ്ഡിതനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ NIA ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നൂറോളം പേർക്കെതിരെ കേസ്. മുഫ്തി ഖാലിദിനെ ദേശീയ അന്വേഷണ ഏജൻസിയുടെ ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ ഇരച്ചെത്തിയ ജനക്കൂട്ടം പ്രതിയെ മോചിപ്പിച്ച് കൊണ്ടുപോയിരുന്നു. സംഭവത്തിൽ 111 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

വിദേശ ഫണ്ടിംഗ് കേസിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു മുഫ്തി ഖാലിദിന്റെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. തുടർന്ന് പ്രദേശത്ത് നിന്നുള്ള ജനക്കൂട്ടമെത്തി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് ഖാലിദിനെ മോചിപ്പിച്ച് കൊണ്ടുപോവുകയാണ് ചെയ്തതെന്ന് ഝാൻസി അഡീഷണൽ പൊലീസ് സൂപ്രണ്ട് ജ്ഞാനേന്ദ്ര സിംഗ് പ്രതികരിച്ചു. ആയുധങ്ങളുപയോ​ഗിച്ച് ആക്രമിക്കുക, ജോലി തടസ്സപ്പെടുത്തുക, കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കണ്ടാലറിയുന്ന 11 പേർക്കെതിരെയും അജ്ഞാതരായ 100 പേർക്കെതിരെയും കേസെടുത്തതായി അദ്ദേഹം അറിയിച്ചു.

പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ  രാജ്യത്തെ 19 സ്ഥലങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. അസം, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ അടങ്ങുന്ന മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ, സിഡികൾ, ഹാർഡ് ഡിസ്കുകൾ എന്നിവയുൾപ്പെടെ നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു.

Tags: ArrestNIAclericJhansi
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies