തിയേറ്ററിൽ മതിയായ സുരക്ഷ ഒരുക്കി; അപകടത്തിലേക്ക് നയിച്ചത് അല്ലു അർജുന്റെ പ്രവർത്തികൾ; അറസ്റ്റിനിടെ മോശമായി പെരുമാറിയെന്ന റിപ്പോർട്ട് നിഷേധിച്ച് പൊലീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിയേറ്ററിൽ മതിയായ സുരക്ഷ ഒരുക്കി; അപകടത്തിലേക്ക് നയിച്ചത് അല്ലു അർജുന്റെ പ്രവർത്തികൾ; അറസ്റ്റിനിടെ മോശമായി പെരുമാറിയെന്ന റിപ്പോർട്ട് നിഷേധിച്ച് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 10:09 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: അറസ്റ്റിനിടെ അല്ലു അർജുനോട് മോശമായി പെരുമാറിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഹൈദരാബാദ് പൊലീസ്. നിയമത്തിന്റെ വഴിയിൽ മാത്രമാണ് മുന്നോട്ട് പോയിട്ടുള്ളതെന്നും, തിയേറ്ററിലുണ്ടായ സംഭവങ്ങളാണ് അറസ്റ്റിന് വഴിവച്ചതെന്നും ഹൈദരാബാദ് സെൻട്രൽ സോൺ സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

അല്ലു അർജുൻ എത്തുന്നത് വരെ തിയേറ്ററിൽ തിരക്ക് നിയന്ത്രണവിധേയമായിരുന്നുവെന്നും പൊലീസ് പറയുന്നു. സെലിബ്രിറ്റികൾ എത്തുന്ന പരിപാടികൾ, മതപരമായ ചടങ്ങുകൾ തുടങ്ങീ പല അവസരങ്ങളിലും പൊലീസ് സുരക്ഷ ഒരുക്കാറുണ്ടെന്നും, എന്നാൽ പോലും എല്ലാ പരിപാടികൾക്കും സുരക്ഷ ഒരുക്കുന്നത് തങ്ങളുടെ കഴിവിന് അപ്പുറമാണെന്നും പ്രസ്താവനയിൽ പറയുന്നു.

” പുഷ്പ 2ന്റെ റിലീസുമായി ബന്ധപ്പെട്ട് 4,5 തിയതികളിൽ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സന്ധ്യ സിനി എന്റർപ്രൈസ് ഹൈദരാബാദ് പൊലീസിനെ സമീപിച്ചിരുന്നു. അല്ലു അർജുൻ എത്തുന്നത് വരെ സ്ഥലത്ത് തിരക്ക് നിയന്ത്രണവിധേയമായിരുന്നു. പ്രോഗ്രാമിനെ കുറിച്ച് വിശദമായ രീതിയിൽ പൊലീസിനെ അറിയിക്കാൻ സംഘാടകൻ ശ്രമിച്ചിരുന്നില്ല. എന്നിരുന്നാൽ പോലും വലിയൊരു ജനക്കൂട്ടം ഉണ്ടാകുമെന്നത് മുന്നിൽ കണ്ടാണ് തിയേറ്ററിന് പുറത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയത്.

അല്ലു അർജുൻ തിയേറ്ററിൽ എത്തിയ ശേഷം സൺറൂഫ് വഴി പുറത്തിറങ്ങി ആളുകൾക്ക് നേരെ കൈവീശി. ഇതോടെ അദ്ദേഹത്തിന് നേരെ ആളുകൾ ഇരച്ചെത്തുകയായിരുന്നു. കൂടുതൽ ആളുകൾ മെയിൻ ഗേറ്റിന്റെ ഭാഗത്തേക്ക് എത്തി. അദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്ന ടീമിനോട് അല്ലു അർജുനെ തിരികെ കൊണ്ടുപോകണമെന്ന് അറിയിച്ചു. എന്നാലവർ അതിന് തയ്യാറായില്ല. രണ്ട് മണിക്കൂറിലധികം സമയമാണ് അല്ലു അർജുൻ തിയേറ്ററിൽ ഉണ്ടായിരുന്നത്. അവിടെ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നത്.

എന്നാൽ ദൗർഭാഗ്യകരമായ രീതിയിലേക്ക് കാര്യങ്ങൾ പോകുന്നതിലേക്ക് നയിച്ച് അല്ലു അർജുന്റെ ഇടപെടലുകൾ തന്നെയാണ്. ഒരു സ്ത്രീ മരിക്കുകയും അവരുടെ മകൻ ഇപ്പോഴും അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയുമാണ്. അറസ്റ്റിന്റെ സമയത്ത് അല്ലു അർജുനോട് മോശമായി പെരുമാറിയെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത് തെറ്റാണ്. പൊലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ വസ്ത്രം മാറാൻ അദ്ദേഹം സമയം ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർ കാത്തുനിന്ന ശേഷമാണ് അല്ലു അർജുനെ കൊണ്ടുവന്നത്. കസ്റ്റഡിയിൽ എടുത്ത സമയത്ത് ഒരു രീതിയിലും ബലപ്രയോഗം നടന്നിട്ടില്ല. ഭാര്യയുമായും കുടുംബാംഗങ്ങളുമായും ഇടപെടാനും അദ്ദേഹത്തിന് സമയം നൽകിയതായും” പൊലീസിന്റെ കുറിപ്പിൽ പറയുന്നു.

Tags: Hyderabad policeallu arjun
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies