മെക്ക് 7: CPMന്റെ മലക്കം മറിച്ചിൽ മതതീവ്രവാദികളെ ഭയന്ന്; കോൺഗ്രസ് നേതൃത്വം പതിവുപോലെ മതമൗലികവാദികളെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെക്ക് 7: CPMന്റെ മലക്കം മറിച്ചിൽ മതതീവ്രവാദികളെ ഭയന്ന്; കോൺഗ്രസ് നേതൃത്വം പതിവുപോലെ മതമൗലികവാദികളെ പിന്തുണയ്‌ക്കുന്നു: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 05:20 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: മെക്ക് 7ന് നിരോധിത ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ നിന്ന് സിപിഎം മലക്കം മറിഞ്ഞത് മതതീവ്രവാദികളെ ഭയന്നാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് ജില്ലാ സെക്രട്ടറി ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണ്. മലബാറിൽ 1,000 യൂണിറ്റുകളുള്ള വ്യായാമ കൂട്ടായ്മ നിയന്ത്രിക്കുന്നത് നിരോധിത ഭീകര സംഘടനയാണെന്ന് പറഞ്ഞത് ഭരിക്കുന്ന പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാണ്. എന്നാൽ സിപിഎം ഉന്നത നേതൃത്വം ഇടപെട്ട് തീവ്രവാദ ശക്തികളെ സംരക്ഷിക്കുകയായിരുന്നു എന്നും സുരേന്ദ്രൻ പറഞ്ഞു.

മെക്ക് 7-നെ കുറിച്ച് പൊലീസും എടിഎസും അന്വേഷണം നടത്തണം. ഇത്രയും ആരോപണം ഉയർന്നിട്ടും സംസ്ഥാന ഇൻ്റലിജൻസിന്റെ പക്കൽ ഈ കൂട്ടായ്മയുടെ വിവരങ്ങൾ ഇല്ലാത്തത് സംശയാസ്പദമാണ്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷമാണ് മെക്ക് 7ന് ഇത്രയും വളർച്ചയുണ്ടായതെന്നത് അന്വേഷണ വിധേയമാക്കേണ്ടതാണ്. ഇതിന്റെ സ്ഥാപക നേതാക്കളെ കുറിച്ചും അവരുടെ ഭൂതകാലത്തെ കുറിച്ചും പൊലീസ് അന്വേഷിക്കണം. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാർ എല്ലാം പോപ്പുലർ ഫ്രണ്ട് – ജമാഅത്തെ ഇസ്ലാമി പ്രവർത്തകരാണെന്നാണ് പി.മോഹനൻ പറഞ്ഞത്. സംഘടനയുടെ ഫണ്ടിംഗിനെ കുറിച്ചും വിദേശ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന കാര്യവും അറിയേണ്ടതുണ്ട്. ആവശ്യമെങ്കിൽ സംസ്ഥാനം കേന്ദ്ര ഏജൻസികളെ ആശ്രയിക്കണം. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷവും സംസ്ഥാന സർക്കാർ അവരോട് കാണിക്കുന്ന മൃദുസമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ കേരളം കാണുന്നത്. കോൺഗ്രസ് നേതൃത്വം പതിവ് പോലെ മതമൗലികവാദികളെ പിന്തുണയ്‌ക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിമർശിച്ചു.

ഹിന്ദു ദൈവങ്ങളെ പരസ്യമായി അവഹേളിച്ച് സംസാരിച്ച സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ പൊലീസ് കേസെടുക്കാത്തത് പ്രതിഷേധാർഹമാണ്. ഈ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും പുലർത്തുന്ന മൗനം ഇരട്ടത്താപ്പാണ്. ഉത്തരേന്ത്യയിൽ എവിടെയെങ്കിലും എന്തെങ്കിലും നടന്നാൽ പ്രതിഷേധിക്കുന്ന രണ്ട് മുന്നണികളും ഹൈന്ദവ അവഹേളനം കണ്ടില്ലെന്ന് നടിക്കുകയാണ്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും കപട മതേതര നിലപാട് ഒരിക്കൽ കൂടി വ്യക്തമായതായും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Tags: CPMK SurendranMec 7MEC 7 row
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies