നാടിന്റെ നോവായി എൽദോസ്; ദു;ഖം താങ്ങാനാകാതെ അച്ഛനും അമ്മയും; മൃതദേഹം സംസ്‌കരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാടിന്റെ നോവായി എൽദോസ്; ദു;ഖം താങ്ങാനാകാതെ അച്ഛനും അമ്മയും; മൃതദേഹം സംസ്‌കരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 04:48 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: പണി കഴിഞ്ഞെത്തുന്ന മകന് ചോറും വച്ച് കാത്തിരുന്ന അമ്മയുടെ കാതിലേക്ക് എത്തിയത് എൽദോസിന്റ മരണവാർത്തയായിരുന്നു. ഇന്ന് ആ വീട്ടുമുറ്റത്ത് എൽദോസിന്റെ ശരീരഭാഗങ്ങൾ കൊണ്ടുവന്നപ്പോൾ അവർ വാവിട്ടുകരയുന്നുണ്ടായിരുന്നു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി അമൃത ബസിൽ കയറുമ്പോൾ വേഗം വീട്ടിലെത്തണം എന്നായിരിക്കും ക്ണാച്ചേരി സ്വദേശി എൽദോസ് ചിന്തിച്ചിട്ടുണ്ടാകുക. രാത്രിയിൽ ബസിറങ്ങി വീട്ടിലേക്ക് തിടുക്കത്തിൽ നടന്നത് കാട്ടാനയുടെ മുന്നിലേക്കായിരുന്നുവെന്ന് ആ സമയത്ത് അദ്ദേഹം കരുതിയില്ല. അധികൃതരുടെ അനാസ്ഥയിൽ കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ എൽദോസിന് കുട്ടമ്പുഴക്കാർ കണ്ണീരോടെ വിട നൽകി.

ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന ഏക മകൻ. വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് മൃതദേഹം കോതമംഗലം മാർത്തോമ പള്ളിയിലെത്തിച്ചത്. നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെ സംസ്‌കാര ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ആളുകൾ എത്തി.

ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന എൽദോസിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചിന്നിചിതറിയ നിലയിലാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു എൽദോസ്. ക്രിസ്മസിന് ഇനി വരില്ലെന്ന് പറഞ്ഞ് പ്രായമായ അച്ഛനും അമ്മയ്‌ക്കും വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി വരുന്ന വഴിയായിരുന്നു ആനയുടെ ആക്രമണം.

ആന ആക്രമിച്ച വഴിയിൽ വഴിവിളക്ക് പോലും ഉണ്ടായിരുന്നില്ല. തെരുവുവിളക്കുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ആനയെ കാണാനും രക്ഷപെടാനും എൽദോസിന് കഴിഞ്ഞേനെ. ഇക്കാര്യം ചൂണ്ടിക്കാട്ടി രാത്രി വൈകിയും പ്രതിഷേധിച്ച നാട്ടുകാരെ എറണാകുളം ജില്ലാ കളക്ടർ ഉൾപ്പെടെ എത്തിയാണ് അനുനയിപ്പിച്ചത്. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിൽ സർക്കാരിന്റെ വീഴ്ചയിൽ പ്രതിഷേധിച്ച് വനംവകുപ്പ് ഓഫീസിലേക്ക് ജനകീയ മാർച്ചും ഇന്ന് നടന്നു.

Tags: Deathwild elephant attackEaranakulam
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies