എണ്ണ കാച്ചി മടുത്തോ? മുടി കൊഴിച്ചിൽ മാറാത്തതിന് പിന്നിലെ 18 കാരണങ്ങൾ ഇവയാണ്; നിസാരമായി കാണരുത് പെണ്ണുങ്ങളെ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എണ്ണ കാച്ചി മടുത്തോ? മുടി കൊഴിച്ചിൽ മാറാത്തതിന് പിന്നിലെ 18 കാരണങ്ങൾ ഇവയാണ്; നിസാരമായി കാണരുത് പെണ്ണുങ്ങളെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 11:42 am IST
Facebook
Twitter
WhatsAppTelegram

മുടിയാണ് പെണ്ണിന് അഴകെന്ന് പറഞ്ഞാലും മുടികൊഴിച്ചിൽ പെണ്ണിനെന്ന് അല്ല എല്ലാവർക്കും സമാധാനക്കേടാണ്. പലവിധ എണ്ണകളും ഹെയർ മാസ്കുകളുമൊക്കെ മാറി മാറി ഉപയോ​ഗിച്ചാലും ചിലർക്ക് മുടികൊഴിച്ചിൽ കുറയണമെന്നില്ല. എണ്ണ കാച്ചിയും യുട്യൂബിലെ വീഡിയോകൾ കണ്ട് ചായപ്പൊടി കുറുക്കിയും നെല്ലിക്കാ പൊടി തേച്ചുമൊക്കെ സമയം കളയുന്നവർ അറിയാതെ പോകുന്നൊരു കാര്യമുണ്ട്.. അവ എന്തെല്ലാമാണെന്നറിയാം..

ഹോർമോൺ വ്യതിയാനം

മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഹോർമോണുകൾക്ക് വലിയ പങ്കാണുള്ളത്. ഹോർമോണിലുണ്ടാകുന്ന വ്യതിയാനം മുടി കൊഴിയാൻ കാരണമാകും.

* PCOS
പിസിഒഡി, പിസിഒഎസ് പ്രശ്നങ്ങളുള്ളവർക്ക് മുടികൊഴിച്ചിലിനുള്ള സാധ്യതയേറെയാണ്. ആൻഡ്രജൻ ഉത്പാദനം തലയോട്ടിയിലെ മുടി വളർച്ച മുരടിക്കുകയും ശരീരത്തിലെ മറ്റിടങ്ങളിൽ അമിതമായ രോമവളർച്ചയ്‌ക്കും കാരണമാകുന്നു.

* ​ഗർഭകാലവും പ്രസവാനന്തരവും

​ഗർഭകാലത്ത് ഈസ്ട്രജൻ ഉത്പാദനം വർദ്ധിക്കും. ഇതിന്റെ ഫലമായി മുടി കൊഴിയും. പ്രസവത്തിന് ശേഷം ഹോർമോൺ നില സാധാരണ​ഗതിയിലേക്ക് മാറും. പെട്ടെന്നുള്ള ഈ മാറ്റവും മുടികൊഴിച്ചിലിന് കാരണമാകും.

* തൈറോയ്ഡ് പ്രശ്നങ്ങൾ
ഹൈപ്പോതൈറോയിഡിസവും ഹൈപ്പർതൈറോയിഡിസവും ഹോർമോണിന്റെ അളവിലെ മാറ്റം കാരണം മുടി വളർച്ചയെ തടസ്സപ്പെടുത്തും.

* ആർത്തവവിരാമം

ആർത്തവവിരാമ സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുന്നത് രോമകൂപങ്ങളെ ദുർബലപ്പെടുത്തുകയും മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യുന്നു.

പോഷകാഹര കുറവ്

ആരോ​ഗ്യമുള്ള മുടിക്കു മുടി വളർച്ചയ്‌ക്കും സമീകൃതാഹാരം നിർണായ പങ്ക് വഹിക്കുന്നു. പോഷകങ്ങളുടെ അപര്യാപ്തത രോമകൂപങ്ങളെ ​ദുർ‌ബലപ്പെടുത്തുന്നു. ഇത് ക്രമേണ മുടികൊഴിച്ചിലിന് കാരണമാകും. ഇലക്കറികൾ, മുട്ട, പരിപ്പ്, മത്സ്യം, മാംസം തുടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം.

* ഇരുമ്പിന്റെ കുറവ്

ഇരുമ്പിന്റെ അളവ് കുറയുന്നത് വിളർച്ചയ്‌ക്ക് കാരണമാകും. ഇത് രോമകൂപങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം നിയന്ത്രിക്കുന്നു. ഇത് മുടി കൊഴിയാൻ കാരണമാകും.

* പ്രോട്ടീന്റെ കുറവ്

കെരാറ്റിൻ എന്ന പ്രോട്ടീനാലാണ് മുടി നിർമിക്കപ്പെട്ടിട്ടുള്ളത്. പ്രോട്ടീന്റെ കുറവ് മുടി വളർച്ചയെ മന്ദ​ഗതിയിലാക്കും.

* വിറ്റാമിൻ ഡി
മുടിയുടെ ആരോ​ഗ്യത്തിന് അനിവാര്യമാണ് വിറ്റാമിൻ ഡി. ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാത്തത് മുടികൊഴിച്ചിലിന് കാരണമാകും.

* സിങ്ക്, ബയോട്ടിൻ എന്നിവയുടെ കുറവ്
ഇവയുടെ കുറവ് മുടി പൊട്ടാൻ കാരണമാകും. ഇതുവഴി മുടി വളർച്ചയെ തടസപ്പെടുത്തും.

സമ്മർദ്ദവും ജീവിതശൈലിയും

ശാരീരികവും മാനസികവും വൈകാരികവുമായ സമ്മർദ്ദം ശരീരത്തെ പോലെ തന്നെ മുടിയുടെ ആരോ​ഗ്യത്തെയും ബാധിക്കും.

* വിട്ടുമാറാത്ത സമ്മർദ്ദം
സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് രോമകൂപങ്ങളെ ബാധിക്കുന്നു.

* ഉറക്കകുറവ്
നിലവാരമില്ലാത്ത ഉറക്കവും ഉറക്കരീതികളും ആരോ​ഗ്യത്തെ പോലെ തന്നെ മുടിയെയും ബാധിക്കും.

* വ്യായാമത്തിന്റെ അഭാവം

വ്യായാമം ചെയ്യാതിരിക്കുമ്പോൾ തലയോട്ടിയിലേക്കുള്ള രക്തയോട്ടം കുറയുന്നു. ഇത് രോമകൂപങ്ങളുടെ വളർച്ചയെ ത‍ടസപ്പെടുത്തും.

ഹെയർ സ്റ്റൈലിം​ഗും ചികിത്സകളും

മുടിയിൽ കെമിക്കലുകൾ ഉപയോ​ഗിച്ചാൽ മുടി കൊഴിയുമെന്ന് നിസ്സംശയം പറയാം. അമിത ഉപയോ​ഗവും തലമുടിയിൽ അമിതമായി ചൂട് കൊള്ളിക്കുന്നതും മുടിയുടെ സ്വഭാവിക വളർച്ചയെ തടയും.

* ഹീറ്റ് സ്റ്റൈലിം​ഗ്

ബ്ലോ ഡ്രയർ, സ്‌ട്രെയ്‌റ്റനറുകൾ എന്നിവയുടെ അമിത ഉപയോഗം മുടിയുടെ തുമ്പിനെ ദുർബലമാക്കുന്നു.

* കെമിക്കൽ ട്രീറ്റ്മെൻ്റ്
ഇടയ്‌ക്കിടെ മുടിക്ക് നിറം നൽകുന്നതും സ്ട്രെയിറ്റനിം​ഗ് ചെയ്യുന്നതും എണ്ണമയം മാറുന്നതിനും മുടി പൊട്ടുന്നതിനും കാരണമാകും.

മുടി കെട്ടുന്ന രീതികൾ

പോണിടെയിലുകൾ, ബ്രെയ്ഡുകൾ, ബണ്ണുകൾ തുടങ്ങിയ രീതികൾ മുടിക്ക് അനുയോജ്യമല്ലെന്നത് തിരിച്ചറിയണം. ഇവ മുടി പൊട്ടുന്നതിനും കൊഴിയുന്നതിനും കാരണമാകും.

Tags: womenHair Fall In Women
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies