സർക്കാർ വാക്ക്, 'പാഴ് വാക്ക്'; ഗുരുതര വൈകല്യത്തോടെ ജനിച്ച നവജാതശിശുവിനെ കയ്യൊഴിഞ്ഞ് ആരോ​ഗ്യവകുപ്പ്; വിവാദമായതോടെ ഈടാക്കിയ പണം തിരികെ നൽകി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാർ വാക്ക്, ‘പാഴ് വാക്ക്’; ഗുരുതര വൈകല്യത്തോടെ ജനിച്ച നവജാതശിശുവിനെ കയ്യൊഴിഞ്ഞ് ആരോ​ഗ്യവകുപ്പ്; വിവാദമായതോടെ ഈടാക്കിയ പണം തിരികെ നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 03:33 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ​ഗർഭകാല ചികിത്സാ പിഴവിനെ തുടർന്ന് ഗുരുതര വൈകല്യത്തോടെ ജനിച്ച നവ​ജാതശിശുവിനെ കയ്യൊഴിഞ്ഞ് ആരോ​ഗ്യവകുപ്പ്. വിവിധ പരിശോധനകൾക്കായി രക്ഷിതാക്കളിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പണം ഈടാക്കി. വിഷയം വിവാദമായതോടെ ചികിത്സയ്‌ക്ക് ഈടാക്കിയ പണം ആശുപത്രി മാതാപിതാക്കൾക്ക് തിരികെ നൽകി. ശ്വാസതടസത്തെ തുടർന്ന് കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.

സർക്കാർ നൽകിയ വാക്ക് പാലിക്കാത്തതിനാൽ കുഞ്ഞുമായി ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യുമെന്ന് മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണം നടത്തി, റിപ്പോർട്ട് സമർപ്പിച്ചില്ലെന്നും ആരോ​ഗ്യവകുപ്പിലെ ഒരു ജീവനക്കാർക്കെതിരെ പോലും നിയമനടപടിയും ഉണ്ടായിട്ടില്ലെന്നും പിതാവ് അനീഷ് മുഹമ്മദ് പ്രതികരിച്ചു.

വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച വാർത്ത വിവാദമായപ്പോൾ കുഞ്ഞിന് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, ഒരു മാസം കഴിഞ്ഞിട്ടും തുടർ ചികിത്സയുടെ കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ വിവിധ പരിശോധനകൾക്കായി 500-ലധികം രൂപ മാതാപിതാക്കളിൽ നിന്ന് ആശുപത്രി ഈടാക്കിയിരുന്നു.

കുഞ്ഞിന് സൗജന്യ ചികിത്സ നൽകുന്നതിലുണ്ടായ വീഴ്ച പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സൗജന്യ ചികിത്സ നൽകുമെന്ന് സർക്കാർ വാക്ക് നൽകിയതാണ്. അതിൽ വീഴ്‍ച സംഭവിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടു. ചികിത്സ സൗജന്യമായി തന്നെ നൽകും. അത് പരിശോധിച്ച് പണം തിരികെ നൽകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Tags: medical collegeAlappuzhahealth department
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies