പുഷ്പ 2 ബോക്‌സോഫീസിൽ കുതിക്കുമ്പോൾ തന്റെ ഫിറ്റ്‌നെസ് രഹസ്യം വെളിപ്പെടുത്തി നടൻ അല്ലു അർജുൻ. പുഷ്പയിലെ ഗെറ്റപ്പിനായി പ്രത്യേകം ഡയറ്റുകളൊന്നും പിന്തുടർന്നിട്ടില്ലെന്ന് അല്ലു അർജുൻ വ്യക്തമാക്കി.
ചില പാലുത്പന്നങ്ങൾ കഴിച്ചാൽ അലർജിയുണ്ടാക്കും. അതിനാൽ പ്രാതലിൽ എപ്പോഴും മുട്ട ഉൾപ്പെടുത്താറുണ്ടെന്നും അല്ലു പറഞ്ഞു. സിനിമയുടെ ആവശ്യപ്പെടുന്ന തരത്തിലാണ് ഭക്ഷണ നിയന്ത്രണം. എങ്കിലും പ്രാതലിൽ വലിയ മാറ്റമൊന്നും ഉണ്ടാവാറില്ല. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുൻപായി 45 മിനുറ്റ് മുതൽ ഒരു മണിക്കൂർ വരെ ഓടും. ഊർജ്ജസ്വലനാണെങ്കിൽ ആഴ്ചയിൽ എല്ലാം ദിവസും വർക്കൗട്ട് നടത്തും. മടിയാണെങ്കിൽ അത് മൂന്ന് ദിവസത്തേക്ക് ചുരുങ്ങുമെന്നും അല്ലു അർജുൻ കൂട്ടിച്ചേർത്തു.
കലക്ഷനിൽ റെക്കോർഡ് ഇട്ട് മുന്നേറുകയാണ് പുഷ്പ 2 ദി റൂൾ. റിലീസ് ചെയ്ത് 6 ദിവസത്തിനുള്ളിലാണ് സിനിമ 1000 കോടി ക്ലബ്ബിൽ കയറിയത്. പ്രദർശനത്തിനെത്തി 11 ദിവസം പിന്നിടുമ്പോൾ സിനിമയുടെ ആഗോള കളക്ഷൻ 1,409 കോടി രൂപ എത്തിയിരുന്നു. ആദ്യഭാഗത്തിന്റെ മുഴുവൻ കലക്ഷനെയും മറികടന്നുള്ള കുതിപ്പാണ് പുഷ്പ–2വിന്റേത്. ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ പല റെക്കോർഡുകളും പഴങ്കഥയായി.