'ജീവനക്കാർ അപമാനിച്ചു, ബാങ്കിൽ പ്രശ്നമുണ്ടാക്കിയാൽ കേസ് കൊടുക്കും'; നിക്ഷേപ തുക തിരികെ ചോദിച്ചപ്പോൾ സാബുവിന് നേരെ ഭീഷണി, ആരോപണവുമായി ബന്ധു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ജീവനക്കാർ അപമാനിച്ചു, ബാങ്കിൽ പ്രശ്നമുണ്ടാക്കിയാൽ കേസ് കൊടുക്കും’; നിക്ഷേപ തുക തിരികെ ചോദിച്ചപ്പോൾ സാബുവിന് നേരെ ഭീഷണി, ആരോപണവുമായി ബന്ധു

കട്ടപ്പനയിൽ ഇന്ന് ഹർത്താൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 12:30 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുൻപിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാങ്ക് അധികൃതരിൽ നിന്ന് ഭീഷണി ഉൾപ്പടെ മരിച്ച സാബു നേരിട്ടിരുന്നതായി ബന്ധു സണ്ണി പറഞ്ഞു. നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോൾ ബാങ്കിൽ പ്രശ്നമുണ്ടാക്കിയാൽ കേസ് കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നു.

35 ലക്ഷം രൂപയാണ് വ്യാപാരിയായ സാബു കട്ടപ്പന റൂറൽ ഡെവലപ്മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ചത്. ഇതിൽ 14 ലക്ഷം രൂപ തിരികെ നൽകി. എന്നാൽ ആശുപത്രിയിൽ ഭാര്യ ചികിത്സയിൽ തുടരുന്നതിനാൽ പണം ആവശ്യമായി വന്നു.

ഈ സാ​ഹചര്യത്തിലാണ് നിക്ഷേപ തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇന്നലെയാണ് പണം ആവശ്യപ്പെട്ട് ബാങ്കിലെത്തിയത്. എന്നാൽ പണം നൽകില്ലെന്നും പറഞ്ഞ് ജീവനക്കാർ അപമാനിച്ച് തിരിച്ചയക്കുകയായിരുന്നുവെന്ന് ബന്ധു പറഞ്ഞു. സാബുവിന്റെ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ‌

സംഭവത്തിൽ പ്രതിഷേധം ഇരമ്പുകയാണ്. ജില്ലാ പൊലീസ് മേധാവി എത്താതെ മൃതദേഹം നീക്കം ചെയ്യില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. ബാങ്ക് പ്രസിഡൻ്റിനെയും ആത്മഹത്യ കുറിപ്പിൽ പരാമർശിക്കുന്നവരെയും അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. രാവിലെ മുതൽ തുടരുന്ന പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

ഇതിനിടയിൽ ഇന്ന് ഒരു മണി മുതൽ അഞ്ച് മണിവരെ ഹർത്താൽ പ്രഖ്യാപിച്ചു. ബിജെപിയും കോൺ​ഗ്രസുമാണ് കട്ടപ്പന ന​ഗരസഭ പരിധിയിൽ ഹർത്താൽ പ്രഖ്യാപിച്ചത്. വ്യാപാരി വ്യവസായ ഏകോപന സമിതിയും പ്രതിഷേധവുമായി രം​ഗത്തുണ്ട്.

ആളുകളെ പറഞ്ഞ് കബളിപ്പിച്ചാണ് ബാങ്കിലേക്ക് നിക്ഷേപകരെ എത്തിച്ചിരുന്നതെന്നും കഴിഞ്ഞ പത്ത് വർഷമായി ബാങ്ക് പ്രതിസന്ധിയിലാണെന്നും മുതിർന്ന ബിജെപി നേതാവ് ശ്രീന​ഗരി രാജൻ പറഞ്ഞു. ബാങ്കിലെ പണമെടുത്ത് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്നുവെന്നും ബിജെപി ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയുടെ മകൻ ഉൾപ്പടെ രണ്ട് പേരെ പുതുതായി നിയമിച്ചതും വിവാദമായിരുന്നു.

Tags: bankSuicideSabuKattapana
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies