അപമാനഭാരം പേറി സാബു യാത്രയായി; മൃതദേഹത്തിന് സമീപം തലകുനിച്ചിരുന്ന് ഇളയമകൻ; കണ്ണീരടക്കാനാവാതെ കുടുംബം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അപമാനഭാരം പേറി സാബു യാത്രയായി; മൃതദേഹത്തിന് സമീപം തലകുനിച്ചിരുന്ന് ഇളയമകൻ; കണ്ണീരടക്കാനാവാതെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 05:01 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: ഭാര്യയോടും മക്കളോടും മാപ്പ് ചോദിച്ചായിരിക്കും ഒരുപക്ഷേ സാബു തോമസ് വീട്ടിൽ നിന്നും ബാങ്കിലേക്ക് ഇറങ്ങിയിട്ടുണ്ടാവുക. കട്ടപ്പന ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കവാടത്തിന് മുന്നിൽ എത്തുമ്പോൾ തന്റെ നിക്ഷേപ തുക തിരിച്ചുകിട്ടുമെന്ന അവസാനത്തെ പ്രതീക്ഷയും കൈവിട്ടുപോയതായിരിക്കാം ജീവനൊടുക്കാമെന്ന തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. മുളങ്ങാശ്ശേരിയിലെ വീട്ടിലേക്ക് ചേതനയറ്റ സാബുവിന്റെ മൃതദേഹമെത്തിച്ചപ്പോൾ ആയിരക്കണക്കിനാളുകളാണ് അന്ത്യോപചാരം അർപ്പിക്കാൻ അങ്കണത്തേക്ക് ഒഴുകിയെത്തിയത്.

പിതാവിന്റെ ജീവനറ്റ മൃതദേഹത്തിന് സമീപത്തായി ഇളയ മകൻ തലകുനിച്ചിരുന്നു. ഒരുപക്ഷേ താനും ബാങ്കിലേക്ക് പോയിരുന്നെങ്കിൽ പിതാവിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു എന്ന തോന്നൽ അവന്റെ മുറിവേറ്റ മനസിൽ തങ്ങിനിൽക്കുന്നുണ്ടായിരിക്കാം. പിതാവിനെ അന്വേഷിച്ചിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിയായ മകനാണ് സാബുവിനെ ബാങ്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സാബുവിന് അന്ത്യചുംബനം നൽകി മക്കളും ഭാര്യയും കുടുംബാംഗങ്ങളും യാത്രാമൊഴി ചൊല്ലി. ഭീഷണികളും കുറ്റപ്പെടുത്തലുകളുമില്ലാത്ത ലോകത്തേക്ക് സാബു യാത്രയായി. സെന്റ് ജോർജ് പള്ളിയിലായിരുന്നു സംസ്‌കാരം.

ഇടതുഭരണ സമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കിൽ ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സാബുവിനെ ഇളയമകൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത അപമാനഭാരത്തിലാണ് സാബു ജീവനൊടുക്കിയെതെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. കട്ടപ്പനയിലെ സിപിഎം മുൻ ഏരിയ സെക്രട്ടറിയും സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന വി. ആർ സജി, സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശവും പുറത്തുവന്നിരുന്നു. ബാങ്കിലെത്തിയപ്പോൾ ജീവനക്കാർ അപമാനിച്ചെന്നും പിടിച്ചുതള്ളിയെന്നും ചൂണ്ടിക്കാട്ടുന്ന ആത്മഹത്യാക്കുറിപ്പും അദ്ദേഹത്തിന്റെ മൃതദേഹത്തിന് പക്കൽ നിന്നും കണ്ടെത്തിയിരുന്നു.

Tags: DeathfuneralSabu Thomas
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies