ചിങ്ങം രാശി (ലിയോ) (ജന്മദിനം 23 ജൂലൈ മുതൽ 22 ഓഗസ്റ്റ് വരെ)
അഗ്നിഭൂതം, അധിപഗ്രഹം സൂര്യൻ
ചിങ്ങരാശിയിൽ ജനിച്ചവർക്ക് സാമ്പത്തികമായി വളരെയധികം ഉയർച്ചയുടെ ഒരു വർഷമാണ്. എങ്കിലും ശാരീരികമായ ദുരിതാവസ്ഥകളെ കരുതിയിരിക്കണം വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് സമയം അനുയോജ്യമാണ്.
പരിഹാരമായി ശിവക്ഷേത്ര ദർശനം, പിൻവിളക്ക്, പഞ്ചാക്ഷരി ജപം, ഗണപതിഹോമം, ഭാഗ്യസൂക്തം, ആദിയായ വഴിപാടുകൾ പക്കപ്പിറന്നാൾ തോറും നടത്തണം. അഗ്നി ഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം.
കന്നി രാശി (വിർഗോ) (23 ഓഗസ്റ്റ് മുതൽ 22 സെപ്റ്റംബർ വരെ)
ഭൂമിഭൂതം, അധിപഗ്രഹം ബുധൻ
ഔദ്യോഗികമായി ഉയർന്ന പദവികൾ അലങ്കരിക്കാൻ പറ്റിയ കാലമാണ്. പുതിയ സംരംഭങ്ങൾ ഗുണകരമാകും ഉയർച്ചയുടെ മറ്റൊരു വർഷമാണ് വരുന്നത്. പുതിയ വാഹനം വീട് എന്നിവ സ്വന്തമാക്കാൻ പറ്റിയ സമയം. വിവാഹം മറ്റു മംഗള കർമ്മങ്ങൾ തീർത്ഥാടനം ഇത്യാദികൾക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്.
പരിഹാരമായി ഈശ്വരഭജനം, ക്ഷേത്രദർശനം, എന്നിവ മുടക്കാതെ ഇരുന്നാൽ സർവ്വ ഐശ്വര്യ ലഭ്യതയുടെ കാലമാണ്
തുലാം രാശി (ലിബ്രാ) (23 സെപ്റ്റംബർ മുതൽ 22 ഒക്ടോബർ വരെ)
വായുഭൂതം, അധിപഗ്രഹം ശുക്രൻ
കുറച്ചുകാലമായി അനുഭവപ്പെട്ടിരുന്ന ദുരിതത്തിന് പരിസമാപ്തി ആകുന്നു. ശത്രു വിജയവും ഭാഗ്യവും ഇനി തുലാം രാശിക്കാർക്ക് ഉള്ളതാണ്. മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കണം. സാമ്പത്തിക പുരോഗതി ഉണ്ടാകും. കാലങ്ങളായി തീരാതെ കിടന്ന ബാധ്യതകൾ തീർന്നു കിട്ടും.
പരിഹാരമായി മഹാലക്ഷ്മി അഷ്ടകം നിത്യേന ജപിക്കുന്നതും ദേവി മാഹാത്മ്യം പതിനൊന്നാം അധ്യായത്തിന്റെ ജപവും ഗുണം ചെയ്യും വർഷത്തിന്റെ അവസാന പകുതി ഏറ്റവും ഗുണകരം..
വൃശ്ചികം രാശി (സ്കോർപിയോ) (23 ഒക്ടോബർ മുതൽ 22 നവംബർ വരെ)
ജലഭൂതം, അധിപഗ്രഹം പ്ലൂട്ടോ
വൃശ്ചിക രാശിക്കാർക്ക് ഈ വർഷം ഗുണദോഷ സമ്മിശ്രമാണ്. ദോഷഫലങ്ങൾക്ക് കൂടുതൽ മുൻതൂക്കം. തസ്കര ശല്യം ഉണ്ടാവാതെ നോക്കണം. സുഹൃത്തുക്കളാൽ വഞ്ചിതരാകാതെ ശ്രദ്ധിക്കണം. കർമ്മമേഘലയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഗൃഹത്തിൽ അലോസരങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കണം.
പരിഹാരമായി ഗണപതിഹോമം, സർപ്പത്തിന് പാടിക്കൽ, ഐക്യമാത്യ സൂക്താർച്ചന, ഭാഗ്യസൂക്തം, സുബ്രഹ്മണ്യ ക്ഷേത്രദർശനം, അരയാലിൻ ചുവട്ടിൽ എള്ളണ്ണയാൽ ദീപം ജ്വലിപ്പിച്ച് ഹരേ രാമ ജപിച്ച് ഏഴു വലതു വക്കുക.
ശ്രീജിതേന്ദ്രാനന്ദ
ഫോൺ : 8089894120
(ശ്രീപുരം ആസ്ട്രോ സൊല്യൂഷൻസ് ആൻഡ് എനർജി ഹീലിംഗ് റിസെർച്ച് സെന്റർ ചങ്ങനാശ്ശേരി)