പത്തനംതിട്ട: 101-ാം വയസിലും ദർശന പുണ്യം തേടിയെത്തിയ പാറുക്കുട്ടിയമ്മ അയ്യനെ കണ്ടു തൊഴുതു. ഇരുമുടിയേന്തി ശരണം വിളിയോടെ 18-ാം പടി ചവിട്ടിയാണ് വയനാട്ടിൽ നിന്നെത്തിയ അമ്മ ശാസ്താവിനെ വണങ്ഹിയത്. പൊലീസ് അയ്യപ്പന്മാരാണ് വരി നിർത്താതെ പാറുക്കുട്ടിയമയ്‌ക്ക് ദർശനം സാധ്യമാക്കിയതും 18-ാം പടി ചവിട്ടാൻ അവസരമൊരുക്കിയതും. ദേവസ്വം ബോർഡും വേണ്ട സഹായങ്ങൾ ചെയ്തിരുന്നു.
ഇന്ന് രാവിലെയായിരുന്നു അമ്മ സന്നിധാനത്തെത്തിയത്. മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മ രണ്ടാം തവണയാണ് മല ചവിട്ടിയത്. ഇന്നലെ വൈകിട്ട് പമ്പയിൽ എത്തിയ അമ്മ മൂന്നു തലമുറയിൽ ഉൾപ്പെട്ട കൊച്ചു മക്കൾക്കൊപ്പമാണ് അയ്യനെ കണ്ടു തൊഴുത് ദർശന സായൂജ്യമടഞ്ഞത്. 100-ാം വയസിലായിരുന്നു കന്നി അയ്യപ്പനായി മലകയറ്റം.