യേശുവിന്റേത് നിസ്വാർത്ഥ സേവനത്തിന്റെ പാത; നമ്മുടെ ആദർശവും ഇന്ത്യയുടെ ലക്ഷ്യവും അതുതന്നെ; 'സബ്കാ സാത്ത്, സബ്കാ വികാസ്'; ക്രിസ്മസ് ആഘോഷച്ചടങ്ങിൽ മോദി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യേശുവിന്റേത് നിസ്വാർത്ഥ സേവനത്തിന്റെ പാത; നമ്മുടെ ആദർശവും ഇന്ത്യയുടെ ലക്ഷ്യവും അതുതന്നെ; ‘സബ്കാ സാത്ത്, സബ്കാ വികാസ്’; ക്രിസ്മസ് ആഘോഷച്ചടങ്ങിൽ മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 08:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (CBCI) ഡൽഹിയിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രൈസ്തവ സഭാ നേതാക്കളുടെയൊപ്പം ഇത്തവണത്തെ ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞത് സൗഭാഗ്യമായി കരുതുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“സിബിസിഐയുടെ 80-ാം വാർഷികം ആഘോഷിക്കാൻ പോകുന്ന അവിസ്മരണീയ നിമിഷത്തിൽ സിബിസിഐയുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുകയാണ്. നിങ്ങളിൽ നിന്ന് എപ്പോഴും എനിക്ക് സ്നേഹവും വാത്സല്യവും ലഭിച്ചിട്ടുണ്ട്. ഇതേ സ്നേഹമാണ് മാർപാപ്പയെ നേരിൽ കണ്ടപ്പോഴും അനുഭവപ്പെട്ടത്. ഇറ്റലിയിൽ നടന്ന G7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കാണാൻ സാധിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അദ്ദേഹവുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു അത്. ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹത്തെ ഞാൻ ക്ഷണിക്കുകയും ചെയ്തു. “- നരേന്ദ്രമോദി പറഞ്ഞു

ചടങ്ങിനെ അഭിസംബോധന ചെയ്ത അദ്ദേഹം കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിനെ തദവസരത്തിൽ അഭിനന്ദിക്കുകയും ചെയ്തു. ഭാരതത്തിന്റെ പുത്രൻ കർദ്ദിനാളാകുന്നത് രാജ്യത്തിന് അഭിമാനമാണെന്നായിരുന്നു നരേന്ദ്രമോദിയുടെ വാക്കുകൾ. സ്നേഹവും സാഹോദര്യവുമാണ് ക്രിസ്തുവിന്റെ സന്ദേശം. എന്നാൽ മതസൗഹാർദ്ദത്തിന് പരിക്കേൽപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതിൽ തനിക്ക് വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരസ്പരം ഭാരങ്ങൾ വഹിക്കണമെന്നാണ് ബൈബിളിൽ പറയുന്നത്. നമ്മുടെ സ്ഥാപനങ്ങളും സംഘടനകളും ഈ ആദർശവുമായി പ്രവർത്തിക്കുന്നു. കരുണയുടേയും നിസ്വാർത്ഥ സേവനത്തിന്റെയും പാതയാണ് യേശുക്രിസ്തു ഈ ലോകത്തിന് കാണിച്ചുനൽകിയത്. ഈ ആശയം ശക്തിപ്പെടുത്താൻ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം. ‘സബ്കാ സത്, സബ്കാ വികാസ്, സബ്കാ പ്രയാസ്’ എന്ന ലക്ഷ്യവുമായാണ് ഇന്ന് നമ്മുടെ രാജ്യം മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Narendra ModiChristmasCHRISTMAS 2024CBCI
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies