തിരുവല്ലയിൽ കാരൾ സംഘത്തിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; സ്ത്രീകളുൾപ്പെടെ എട്ടോളം പേർക്ക് പരിക്ക്; നാല് പേർ പിടിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവല്ലയിൽ കാരൾ സംഘത്തിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; സ്ത്രീകളുൾപ്പെടെ എട്ടോളം പേർക്ക് പരിക്ക്; നാല് പേർ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 11:04 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: കാരൾ സംഘത്തിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. പത്തനംതിട്ടയിലെ തിരുവല്ല കുമ്പനാട്ടിലാണ് സംഭവം. ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ ഏട്ടോളം പേർക്ക് പരിക്കേറ്റു. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സുരേഷ്, ജിത്തു, ഷെറിൻ, ജിബിൻ എന്നിവരാണ് പിടിയിലായത്. അക്രമത്തിൽ കോയിപ്രം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ‌ മയക്കുമരുന്ന് ഉപയോ​ഗിച്ചതിന് ശേഷമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നി​ഗമനം.

പത്തിലധികം വരുന്ന അക്രമസംഘം അകാരണമായി ആക്രമിക്കുകയായിരുന്നു. കാറിന്റെ ഹെഡ് ലൈറ്റ് ബ്രൈറ്റ് ആക്കിയതിനെ തുടർന്ന് കണ്ണിലേക്ക് വെളിച്ചമടിച്ചെന്ന് പറഞ്ഞാണ് വാക്കുതർക്കമുണ്ടായത്. തുടർന്ന് തടികഷ്ണങ്ങളും മറ്റും ഉപയോ​ഗിച്ച് കാരൾ‌ സംഘത്തെ ആക്രമിക്കുകയായിരുന്നു.

തടികഷ്ണങ്ങൾ ഉപയോ​ഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ പ്രതികരിച്ചു. ​ഗേറ്റ് ചവിട്ടി തുറക്കാൻ ശ്രമിച്ചു. സ്ത്രീകളെല്ലാം ​ഗേറ്റിനകത്തായിരുന്നു. അവരുടെ കയ്യിൽ ചെയിനുണ്ടായിരുന്നു. ഇത് വച്ച് എല്ലാവരെയും അടിക്കാമെന്ന് അവർ പറയുന്നുണ്ടായിരുന്നു. അവർ ഇത്രയും പ്രകോപിതരായത് എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് അറിയില്ല. പുരുഷന്മാരെ മുഴുവൻ മരകഷ്ണം വച്ച് തല്ലി. ​ഗേറ്റിനോട് ചേർന്ന നിന്ന സ്ത്രീകളെ ​ഗേറ്റിനോട് പിടിച്ച് ​തള്ളിയെന്നും അവർ പറഞ്ഞു.

അതിക്രൂരമായാണ് ഞങ്ങളെ അവർ ആക്രമിച്ചത്. മദ്യത്തേക്കാൾ മാരകമായ ലഹരിയാണ് സംഘം ഉപയോ​​ഗിച്ചതെന്നാണ് തോന്നുന്നത്. കരഞ്ഞ് പറഞ്ഞിട്ടും അവർ കേട്ടില്ല. ഭയനാകരമായ അന്തരീഷമാണ് ഉണ്ടായത്. പിന്നീട് കൂടുതൽ ആളുകൾ ബൈക്കിലും കാറിലുമായി വന്നു. ഇത് കണ്ടപ്പോൾ ജീവന് തന്നെ ആപത്താകുമെന്ന് തോന്നി. പൊലീസ് വന്നയുടനെ പലയിടങ്ങളിലേക്ക് അവർ ചിതറിയോടിയെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

Tags: pathanamthittathiruvallacarole
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies