ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ത്യൻ മുൻതാരം വിനോദ് കാംബ്ലി വരും ദിവസങ്ങളിൽ ആശുപത്രി വിട്ടേക്കും. താനെയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ ചികിത്സ. താരത്തിന്റെ ഓർമകൾ നഷ്ടമായേക്കുമെന്ന് ഡോക്ടർമാരെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മെമ്മറിയുടെ പ്രവർത്തനത്തിൽ ചില തകരാറുകളുണ്ട്. അദ്ദേഹത്തിന്റെ ഓർമകൾ ക്ഷയിക്കാനും സാധ്യതയുണ്ട്.
സമയവും നല്ല പരിചരണവും ലഭിച്ചാൽ അദ്ദേഹം സാധാരണ നിലയിലേക്ക് മടങ്ങിയെത്തും. പക്ഷേ നൂറ് ശതമാനം ഓർമകളും തിരികെ ലഭിക്കില്ല. പഴ ഓർമകളിൽ ഒരു 80, 70 ശതമാനം തിരികെ ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോക്ടർ വിവേക് ദ്വിവേദി വിക്കി ലാൽവാനിയുടെ യുട്യൂബ് ചാനലിൽ പറഞ്ഞു. കുറച്ചു ദിവസത്തിനുള്ളിൽ അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും. അദ്ദേഹത്തിന് NPH അവസ്ഥയുണ്ട്. അത് മരുന്നിലൂടെ മെച്ചപ്പെടും.
ശസ്ത്രക്രിയകൾ ആവശ്യമില്ല. അദ്ദേഹം പൂർവ സ്ഥിതിയേലേക്ക് എത്തണമെങ്കിൽ മരുന്നിനൊപ്പം ഫിസിയോ തെറാപ്പി, ന്യൂട്രിഷണൽ എന്നിവയുടെ സഹായം അത്യാവശ്യമാണ്. അദ്ദേഹത്തിനെ സൂക്ഷ്മമായി നിരീക്ഷണം വേണം. പൂർവസ്ഥിതിയിലേക്ക് എത്താൻ പണവും വേണം. നല്ല ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ദിവസത്തിൽ രണ്ടുതവണ ലഭ്യമാക്കണം. സ്പീച്ച് തെറാപ്പിയുടെ ആവശ്യമുണ്ട്. കാരണം സംസാരത്തിൽ അവ്യക്തതയുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.
Vinod Kambli is probably the saddest story of immense talent going to waste because of bad choices/lack of discipline.
Should be mandatory lesson taught to all children.pic.twitter.com/35DTmWE4KU
— Ishkaran Singh Bhandari (@ishkarnBHANDARI) December 24, 2024