ബത്തേരി: വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി.സി.സി ട്രഷററും മകനും മരിച്ചു. വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയനും (78) മകന്‍ ജിജേഷും (38) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു മരണം.
എന്‍.എം.വിജയനെയും ജിജേഷിനെയും ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തുചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്. ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ ബത്തേരിയിലെ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
ദീര്‍ഘകാലം ബത്തേരി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നും എന്‍.എം.വിജയന്‍. സുല്‍ത്താന്‍ബത്തേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ മുന്‍പ് താത്ക്കാലിക ജീവനക്കാരനായിരുന്നു മകന്‍ ജിജേഷ്. ഇയാള്‍ അവിവാഹിതനാണ്. പരേതയായ സുമയാണ് എന്‍.എം വിജയന്റെ ഭാര്യ. മകന്‍ വിജേഷ്.
ഇളയമകനായ ജിജേഷ് നീണ്ടകാലമായി കിടപ്പിലായിരുന്നു. പരസഹായമില്ലാതെ കാര്യങ്ങളൊന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.