9.13 കോടി പ്ലേറ്റ് ബിരിയാണി, 5.84 കോടി പിസ്സ; ബ്ലിങ്കറ്റ് വഴി വിറ്റഴിച്ചത് 17 ദശലക്ഷം പായ്ക്കറ്റ് മാഗ്ഗി; 9-ാം വർ‌ഷവും ഇന്ത്യയുടെ പ്രിയ വിഭവം ഇതുതന്നെ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

9.13 കോടി പ്ലേറ്റ് ബിരിയാണി, 5.84 കോടി പിസ്സ; ബ്ലിങ്കറ്റ് വഴി വിറ്റഴിച്ചത് 17 ദശലക്ഷം പായ്‌ക്കറ്റ് മാഗ്ഗി; 9-ാം വർ‌ഷവും ഇന്ത്യയുടെ പ്രിയ വിഭവം ഇതുതന്നെ

കണക്ക് പുറത്തുവിട്ട് സൊമാറ്റോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 03:01 pm IST
Facebook
Twitter
WhatsAppTelegram

മലയാളിയുടെ മാത്രമല്ല, ഇന്ത്യക്കാരുടെ ഭക്ഷണ പ്രേമവും ഇന്ത്യൻ വിഭവങ്ങളോടുള്ള ഇഷ്ടവും ലോകമെങ്ങും പ്രശസ്തമാണ്. ഒരു പക്ഷേ ഏറ്റവും ആസ്വദിച്ച് ആഹാരം കഴിക്കുന്നവർ ഇന്ത്യക്കാരാകും. വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങളിൽ ബിരിയാണിയോടുള്ള പ്രിയം വാക്കുകൾക്ക് അതീതമാണ്, കണക്കുകൾക്കും! ഈ വർഷം ഇതുവരെ സോമാറ്റോയിലൂടെ മാത്രം ഓർഡർ ചെയ്തത് 9,13,99,110 പ്ലേറ്റ് ബിരിയാണിയാണ്. അതായത്, ഓരോ സെക്കൻഡിലും മൂന്ന് പ്ലേറ്റ് ബിരിയാണികൾ വരെ ഓർഡർ ലഭിച്ചെന്ന് സാരം!

തുടർച്ചയായി ഒൻപതാം വർഷമാണ് ബിരിയാണി ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. പിസ്സയാണ് തൊട്ടുപിന്നിൽ. 5,84,46,908 പിസ്സയാണ് സോമാറ്റോ രാജ്യത്തിടനീളം വിളമ്പിയത്. ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ച പാനീയം ചായയാണ്. കാപ്പിയെ രണ്ടാം തവണയും ചായ കടത്തിവെട്ടി. 2024-ൽ 77,76,725 കപ്പ് ചായയാണ് സോമാറ്റോയിലൂടെ ഓർഡർ ചെയ്തത്. 74,32,856 പേരാണ് കോഫി ഓർഡർ ചെയ്തത്. സൊമാറ്റോയുടെ വാർഷിക റിപ്പോർട്ടിലാണ് ഈ രസകരമായ കണക്കുകളുള്ളത്.

ജനുവരി ഒന്നിനും ഡിസംബർ ആറിനും ഇടയിൽ,ഇന്ത്യക്കാർ സൊമാറ്റോ വഴി ഒരു കോടി 25 ലക്ഷത്തിലധികം ടേബിളുകളാണ് റിസർവ് ചെയ്തത്. ഇത്തവണ തിരക്കേറിയ ദിനങ്ങളിലൊന്നായിരുന്നു ഫാദേഴ്സ് ഡേ. 84,866 പേരാണ് അന്നേ ദിവസം ടേബിൾ റിസർവ് ചെയ്തത്. ബെം​ഗളൂരുവിലെ ഒരു ഫുഡ്ഡി അതിശയിപ്പിക്കുന്ന തുകയാണ് ഒറ്റ തവണ ആഹാരം കഴിക്കുന്നതിനായി ചെലവിട്ടത്. പേര് വെളിപ്പെടുത്താത്ത ഭക്ഷണപ്രിയൻ അഞ്ച് ലക്ഷം രൂപയുടെ ബില്ലാണ് ഒരു തവണ അടച്ചത്.

ഐആർസിടിസിയും സൊമാറ്റോയും സംയുക്തമായി ട്രെയിനുകളിൽ ഫുഡ് ഡെലിവറിം​ഗ് നടത്തുന്നുണ്ട്. ചില സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുമ്പോൾ ആഹാരം ഇരിക്കുന്ന ഇടത്ത് എത്തും. ഈ സേവനം ഉപയോ​ഗിച്ച് ഒരാൾ ഒരേ സമയം 120 മഞ്ചൂരിയൻ ഓർ‍ഡർ‌ ചെയ്തു. ഡൽഹിയാണ് ബജറ്റിന് അനുയോജ്യമായ ഭക്ഷണം ലഭിക്കുന്ന ന​ഗരം. 195 കോടി രൂപയുടെ ഓഫറുകളാണ് ഡൽഹി നിവാസികൾക്ക് സൊമാറ്റോ നൽകിയത്. ബെം​ഗളൂരുവും മുംബൈയുമാണ് പിന്നിൽ.

ബ്ലിങ്കറ്റിലെ കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്. ഈ വർഷം 17 ദശലക്ഷം പായ്‌ക്കറ്റ് മാഗ്ഗിയാണ് ബ്ലിങ്കറ്റ് വഴി വിറ്റഴിച്ചത്. 10 ദശലക്ഷത്തിലധികം കൊക്കകോള ക്യാനുകൾ ബ്ലിങ്കിറ്റിൽ ഓർഡർ ചെയ്തു. തംസ് അപ്പ്, മാസ, സ്പ്രൈറ്റ് എന്നീ പാനീയങ്ങൾക്ക് പതിനായിരക്കണക്കിന് ഓർഡറുകളാണ് ലഭിച്ചത്.

Tags: PizzaZomato Year end dataTeaZOMATObiriyani
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies