ബാസിത്തിനും രക്ഷിക്കാനായില്ല, കൈയിലിരുന്ന ജയം ഡൽഹിക്ക് സമ്മാനിച്ച് കേരളം; വിജയ് ഹസാരയിൽ വീണ്ടും തോൽവി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാസിത്തിനും രക്ഷിക്കാനായില്ല, കൈയിലിരുന്ന ജയം ഡൽഹിക്ക് സമ്മാനിച്ച് കേരളം; വിജയ് ഹസാരയിൽ വീണ്ടും തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 07:49 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് അപ്രതീക്ഷിത തോൽവി. കൈയിലിരുന്ന മത്സരമാണ് കേരളം അലക്ഷ്യമായി കളിച്ച് തോറ്റത്. 29 റൺസിനാണ് ഡൽഹി കേരളത്തെ വീഴ്‌ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 42.2 ഓവറിൽ 229 റൺസ് മാത്രമാണ് എടുക്കാനായത്. ഒരു ഘട്ടത്തിൽ ആറിന് 228 എന്ന നിലയിൽ നിന്നാണ് കേരളം ഒരു റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടമാക്കി തോൽവി ചോദിച്ച് വാങ്ങിയത്.

കേരളത്തിന് തുടക്കം തകർച്ചയോടെയായിരുന്നു. ജലജ് സക്സേനയും ഷോൺ റോജറും അക്കൗണ്ട് തുറക്കാതെ മടങ്ങി. ഒരറ്റത്ത് ഉറച്ച് നിന്ന രോഹൻ കുന്നുമ്മൽ 39 പന്തുകളിൽ നിന്ന് 42 റൺസെടുത്തു. എന്നാൽ രോഹനും അഹ്മദ് ഇമ്രാനും അടുത്തടുത്ത ഇടവേളകളിൽ മടങ്ങിയതോടെ നാല് വിക്കറ്റിന് 70 റൺസെന്ന നിലയിൽ തകർച്ചയിലായിരുന്നു കേരളം. തുടർന്നെത്തിയ അബ്ദുൾ ബാസിദിന്റെ ഉജ്ജ്വല ഇന്നിങ്സ് കേരളത്തിന് പ്രതീക്ഷ നല്കി. ആദിത്യ സർവാതെയ്‌ക്കൊപ്പം 50 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അബ്ദുൾ ബാസിദ് സൽമാൻ നിസാറിനൊപ്പം 100 റൺസും കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 228ൽ നില്‍ക്കെ സൽമാൻ നിസാർ പുറത്തായത് വഴിത്തിരിവായി.

ഒരു റൺ കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഷറഫുദ്ദീനും അബ്ദുൾ ബാസിദും കൂടി മടങ്ങിയതോടെ കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു. അബ്ദുൾ ബാസിദ് 90 പന്തുകളിൽ നിന്ന് 90 റൺസെടുത്തു. സൽമാൻ നിസാർ 38ഉം ആദിത്യ സർവാടെ 26ഉം റൺസെടുത്തു. ഡൽഹിക്ക് വേണ്ടി ഇഷാൻ ശർമ്മ മൂന്നും പ്രിൻസ് യാദവ്, ഹൃദിക് ഷൗക്കീൻ, സുമിത് മാഥൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത ഡൽഹിക്കായി ക്യാപ്റ്റൻ ആയുഷ് ബദോനിയും അനൂജ് റാവത്തും സുമിത് മാഥൂറും കാഴ്ചവച്ച മികച്ച ഇന്നിങ്സുകളാണ് കരുത്തായത്. ആയുഷ് ബദോനി 56 റൺസെടുത്തു. അനൂജ് റാവത്ത് 66 പന്തുകളിൽ 58 റൺസും സുമിത് മാഥൂർ 50 പന്തുകളിൽ 48ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ഷറഫുദ്ദീൻ രണ്ടും ബേസിൽ തമ്പിയും ജലജ് സക്സേനയും ഓരോ വിക്കറ്റും വീഴ്‌ത്തി.

Tags: HazareDelhivijaylosttrophykerala
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

Latest News

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies