ഇത്തവണയും പഴയിടത്തിൻ്റെ രുചിപ്പെരുമയിൽ സ്കൂൾ കലോത്സവം; ദിവസവും 40,000 പേർക്ക് ഭക്ഷണമൊരുക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത്തവണയും പഴയിടത്തിന്റെ രുചിപ്പെരുമയിൽ സ്കൂൾ കലോത്സവം; ദിവസവും 40,000 പേർക്ക് ഭക്ഷണമൊരുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 11:15 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ കലവറയിൽ പതിവ് തെറ്റിക്കാതെ പഴയിടമെത്തും. ഇത്തവണയും ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാകും. ഇ-ടെൻഡറിലൂടെയാണ് കരാർ സ്വന്തമാക്കിയത്. 24 ലക്ഷം രൂപയാണ് കരാർ തുക.

ജനുവരി നാലിനാണ് കലോത്സവം ആരംഭിക്കുന്നത്. മൂന്നിന് എത്തുന്നവർക്ക് വൈകുന്നേരം അത്താഴം മുതൽ നൽകി തുടങ്ങും. അന്ന് രാവിലെ 10.30-ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടുക്കള പാലുകാച്ചൽ നടത്തും. നാലം തീയതി മുതൽ മൂന്ന് നേരവും ഭക്ഷണമുണ്ടാകും. 10,000 പേർക്ക് വരെയുള്ള പ്രഭാത ഭക്ഷണവും 20,000 പേർക്ക് ഉച്ചഭക്ഷണവും 10,000 പേർക്കുള്ള അത്താഴവുമാകും ദിവസവും തയ്യാറാക്കുക.

പ്രഭാത ഭക്ഷണം ഓരോ ദിവസവും വ്യത്യസ്തമായിരിക്കും. ഉച്ചയ്‌ക്കും രാത്രിയും തൊടുകറികൾ ഉൾപ്പടെ എട്ട് കറികൾ കൂട്ടിയുള്ള സദ്യയാണ്. ഉച്ചയ്‌ക്ക് പായസവുമുണ്ടാകും. മൂന്ന് നേരവും ഇലയിലാകും ഭക്ഷണം വിളമ്പുക. അദ്ധ്യാപകരും വിദ്യാർത്ഥികളും സ്കൗട്ട് ആൻഡ് ​ഗൈഡ് അം​ഗങ്ങളും ഉൾപ്പടെ 350 പേരാകും ഭക്ഷണം വിളമ്പുക.

പുത്തരിക്കണ്ടം മൈതാനത്താണ് ‘നെയ്യാർ’ എന്ന് പേരിട്ടിരിക്കുന്ന പന്തൽ. പാചകപ്പുരയ്‌ക്ക് പുറമേ ഒരേ സമയം 4,000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന തരത്തിൽ 40,000 ചതുരശ്രയടി വിസ്തീർണമുള്ള പന്തലാണ് ഒരുക്കുന്നത്. 200 പേർക്ക് ഇരിക്കാവുന്ന 20 നിരകളാണ് പന്തലിൽ സജ്ജമാക്കുന്നത്. ഓരോ നിരയ്‌ക്കും സദ്യവട്ടത്തിലെ ഓരോ വിഭവങ്ങളുടെ പേര് നൽകും.

കൊവിഡ് കാലത്തൊഴികെ 2006 മുതൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. ഇതിന് പുറമേ 14 തവണ സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കും 15 തവണ സ്കൂൾ ശാസ്ത്രമേളയ്‌ക്കും 70 ജില്ലാ കലോത്സവങ്ങൾക്കും പഴയിടമാണ് ഭക്ഷണമൊരുക്കിയത്.

ഇത്തവണ അദ്ധ്യാപക സംഘടനയായ കെഎസ്ടിഎ ആണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്. ഹരിതചട്ടം പാലിച്ചാകും ഭക്ഷണപ്പുര പ്രവർത്തിക്കുക. കൈ കഴുകാനുപയോ​ഗിക്കുന്ന വെള്ളം പുനരുപയോ​ഗിക്കാൻ സാധിക്കുന്ന വിധത്തിൽ സംസ്കരിക്കാനുള്ള സൗകര്യമൊരുക്കാൻ ന​ഗരസഭയുമായി ചർച്ച നടക്കുകയാണെന്ന് ഭക്ഷണകമ്മിറ്റി കൺവീനർ എ. നജീബ് പറഞ്ഞു.

Tags: Pazhayidam Mohanan Namboothiripazhayidamstate school kalolsavam
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies