'കേരളവുമായുള്ളത് ആജീവനാന്ത ബന്ധം, എല്ലാവരെയും ഓർക്കും'; മലയാളത്തിൽ യാത്ര പറഞ്ഞ് ​ആരിഫ് മുഹ​മ്മദ് ഖാൻ; രാജ്ഭവനിലേക്കുള്ള വഴി മറന്ന് മുഖ്യമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കേരളവുമായുള്ളത് ആജീവനാന്ത ബന്ധം, എല്ലാവരെയും ഓർക്കും’; മലയാളത്തിൽ യാത്ര പറഞ്ഞ് ​ആരിഫ് മുഹ​മ്മദ് ഖാൻ; രാജ്ഭവനിലേക്കുള്ള വഴി മറന്ന് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 12:37 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ​മലയാളത്തിൽ യാത്ര പറഞ്ഞ് ​കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ കാലാവധി തീർന്നാലും കേരളവുമായുള്ള ബന്ധം ഇനിയും തുടരുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന് എന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമാണുള്ളത്. കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും ഉണ്ടാവുക. കേരളത്തിൽ കഴിഞ്ഞതിന്റെ നല്ല ഓർമകളുമായാണ് പോകുന്നത്. എല്ലാവരെയും എന്നും ഓർക്കും. എല്ലാവർക്കും നല്ലത് വരട്ടെ എന്നാണ് അദ്ദേഹം മലയാളത്തിൽ പറഞ്ഞത്.

കേരള സർക്കാരിനും ​ഗവർണർ ആശംസകൾ അറിയിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി നല്ല രീതിയിൽ പ്രവർത്തിക്കാൻ സർക്കാരിന് കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാല വിഷയത്തിൽ ഒഴികെ സർക്കാരുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും വിട വാങ്ങുന്ന സാഹചര്യത്തിൽ വിവാദങ്ങൾക്ക് സ്ഥാനമില്ലെന്നും നല്ലത് മാത്രമാണ് എല്ലാവരെ കുറിച്ചും പറയാനുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അഞ്ച് വർഷവും നാല് മാസവും പൂർത്തിയാക്കിയശേഷമാണ് ​ഗവർണറുടെ പടിയിറക്കം. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കളക്ടർ അനു കുമാരി, ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ തുടങ്ങിയവർ ഗവർണറെ യാത്രയാക്കാൻ രാജ്ഭവനിൽ എത്തിയിരുന്നു. തിരുവവന്തപുരം വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിൽ എത്തുന്ന ​ഗവർണർ ബിഹാറിലേക്ക് പോകും. ജനുവരി രണ്ടിന് ബിഹാർ ​ഗവർണറായി ചുമതലയേൽക്കും.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന്റെ മരണത്തെ തുടർന്ന് രാജ്യം ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. അതിനാൽ തന്നെ ഔദ്യോ​ഗിക ചടങ്ങുകളെല്ലാം റദ്ദാക്കിയിരുന്നു. ഇക്കാരണത്താൽ ​ഗവർണർക്കുള്ള ഔദ്യോ​ഗിക യാത്രയയപ്പ് ചടങ്ങും റദ്ദാക്കി. എന്നാൽ തലസ്ഥാനത്തുള്ള മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ​സൗഹൃദ സന്ദർശനത്തിന് പോലും എത്താതിരുന്നത് വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പടിയിറങ്ങുന്ന വേളയിലും സർക്കാർ മര്യാദ കാണിച്ചില്ലെന്നും പോരിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ രീതിയെന്നും ആക്ഷേപം ഉയരുന്നുണ്ട്.

കേരള രാഷ്‌ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച ​ഗവർണറാണ് പടിയിറങ്ങിയിരിക്കുന്നത്. സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിച്ചും സർവകലാശാല ഭരണത്തിൽ നേരിട്ട് ഇടപെട്ടും പോർമുഖം തുറക്കാൻ ​ഗവർണർക്കായി. മുഖ്യമന്ത്രിയുമായി നേർക്കുനേർ വാ​ക്പോര് നടത്തിയും നടുറോഡിൽ വരെ ഇറങ്ങി പ്രതിഷേധക്കാരെ നേരിട്ടും ​ഗവർണർ താരമായി. വൈസ് ചാൻസലർ നിയമനം ശരിയായ രീതിയിലല്ല നടത്തിയതെന്ന് കാണിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് രാജ്യത്ത് തന്നെ ആദ്യ സംഭവമായി മാറി.

പൊതുചടങ്ങുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. എസ്എഫ്ഐ കുട്ടിസഖാക്കൾ വാളും പരിചയുമായി നടുക്കളത്തിലിറങ്ങിയപ്പോഴും ഒരടി പോലും പിന്നോട്ട് മാറാൻ ​ഗവർണർ കൂട്ടാക്കിയില്ല. സധൈര്യം അവരെ നേരിട്ടു. അങ്ങനെ സംഭവബഹുലമായ അര പതിറ്റാണ്ട് കേരളത്തിന് സമ്മാനിച്ചാണ് ​ഗവർണർ ബിഹാറിലേക്ക് തട്ടകം മാറ്റുന്നത്.

Tags: GovernorPinarayi VijayanArif Muhamamad Khan
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies