"വിലകുറഞ്ഞ രാഷ്ട്രീയം": മൻമോഹൻ സിംഗിന്റെ സംസ്കാരച്ചടങ്ങ് വിവാദങ്ങളിൽ കോൺഗ്രസിന്റെ വായടപ്പിച്ച് കേന്ദ്രമന്തി ഹർദീപ് സിംഗ് പുരി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“വിലകുറഞ്ഞ രാഷ്‌ട്രീയം”: മൻമോഹൻ സിംഗിന്റെ സംസ്കാരച്ചടങ്ങ് വിവാദങ്ങളിൽ കോൺഗ്രസിന്റെ വായടപ്പിച്ച് കേന്ദ്രമന്തി ഹർദീപ് സിംഗ് പുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 02:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാരച്ചടങ്ങുകളിൽ വിവാദം സൃഷ്ടിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. കോൺഗ്രസ് പാർട്ടിയുടെ വിലകുറഞ്ഞ രാഷ്‌ട്രീയം പുറത്തെടുക്കാനുള്ള സമയമല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ സംസ്‌കാര ചടങ്ങുകൾ സംഘടിപ്പിച്ചതിലൂടെ ബിജെപി മുൻ പ്രധാനമന്ത്രിയെ അപമാനിച്ചെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം.

എന്നാൽ മൻമോഹൻ സിംഗിന്റെ മരണത്തിന്റെ പിറ്റേ ദിവസം തന്നെ പ്രധാനമന്ത്രി മന്ത്രിസഭായോഗം വിളിച്ച് അദ്ദേഹത്തിന് ഏറ്റവും ഉയർന്ന ഔദ്യോഗിക സംസ്കാരം ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നുവെന്ന് ഹർദീപ് സിംഗ് പുരി പറഞ്ഞു. മുൻ പ്രധാനമന്ത്രിക്ക് സ്മാരകം വേണമെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അഭ്യർത്ഥന കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൻമോഹൻ സിംഗിനെ ബിജെപി അപമാനിച്ചുവെന്നുപറയുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പ് അദ്ദേഹം തുറന്നുകാട്ടി. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന പിവി നരസിംഹറാവു മരിക്കുന്നത് 2004 ഡിസംബറിലാണ്. അന്ന് അദ്ദേഹത്തിന്റെ ഭൗതിക ശരീരം എഐസിസി ആസ്ഥാനത്ത് പ്രവേശിപ്പിക്കാൻ പോലും അനുവദിച്ചില്ല. നരസിംഹ റാവുവിന് സ്മാരകം നിർമിക്കാൻ സ്ഥലം നൽകിയത് നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

“മൻമോഹൻ സിംഗിന്റെ ചിതാഭസ്മം നിമജ്ജനത്തിനായി കൊണ്ടുപോകുമ്പോൾ ഗാന്ധി കുടുംബത്തിൽ നിന്ന് ആരും അവിടെ ഉണ്ടായിരുന്നില്ല. കോൺഗ്രസ് പാർട്ടി ഭാരവാഹികൾ പോലും,” ഹർദീപ് സിംഗ് പുരി പറഞ്ഞു. നിഗംബോധ് ഘട്ട് മൻമോഹൻ സിംഗിന്റെ ശവ സംസ്കാരത്തിന് യോജിച്ച സ്ഥലമല്ലെന്ന കോൺഗ്രസ് വാദങ്ങൾ കേന്ദ്രമന്ത്രി തള്ളിക്കളഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലുണ്ടായ കനത്തമഴയും വെള്ളപ്പൊക്കവും അദ്ദേഹം ഓർമിപ്പിച്ചു. നിഗംബോധ് ഘട്ട് താരതമ്യേന ഉയർന്നപ്രദേശമാണ്. മറ്റൊരു ഒഴിഞ്ഞ ഭൂമിയാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നതെങ്കിൽ ഇടയ്‌ക്കിടെ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. അതൊരിക്കലുമുണ്ടായിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

Tags: CongressManmohan Singhpm modiFormer Prime Ministercremation ceremonyNigambodh Ghat
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies