ഹമ്പമ്പൊ എന്തൊരു വേഗം: എറണാകുളം മുതൽ കൊച്ചുവേളി വരെ 3 മണിക്കൂർ 35 മിനിറ്റിലെത്തും: ശിവഗിരി തീർത്ഥാടന സ്പെഷ്യൽ മെമു സർവീസ് ഇന്ന് മുതൽ
Thursday, October 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹമ്പമ്പൊ എന്തൊരു വേഗം: എറണാകുളം മുതൽ കൊച്ചുവേളി വരെ 3 മണിക്കൂർ 35 മിനിറ്റിലെത്തും: ശിവഗിരി തീർത്ഥാടന സ്പെഷ്യൽ മെമു സർവീസ് ഇന്ന് മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2024, 06:55 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശിവഗിരി തീർത്ഥാടന സ്പെഷ്യൽ മെമു സർവീസ് ഇന്ന് മുതൽ 3 ദിവസത്തേക്ക്. ഡിസംബർ 30 31 തീയതികളിലും ജനുവരി ഒന്നാം തീയതിയും എറണാകുളം തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ മെമു സർവീസ് 06065/06066 എന്നീ നമ്പറുകളിൽ ഉണ്ടായിരിക്കുന്നതാണ്. ചരിത്രത്തിലാദ്യമായിട്ടാണ് ശിവഗിരി തീര്‍ത്ഥാടനത്തിന് പ്രത്യേക തീവണ്ടി അനുവദിക്കുന്നത്.

ശിവഗിരി മഠം നൽകിയ നിവേദനവും റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ കൃഷ്ണദാസിന്റെ ഇടപെടലിനെയും തുടർന്നാണ് സ്‌പെഷ്യൽ സർവ്വീസ് അനുവദിച്ചത്.

രാവിലെ 9.10ന് എറണാകുളം സൗത്തിൽ നിന്ന് തിരിക്കുന്ന മെമു എക്സ്പ്രസ് സ്പെഷ്യൽ കോട്ടയം കൊല്ലം വഴി ഉച്ചയ്‌ക്ക് 12.45ന് തിരുവനന്തപുരം നോർത്ത് (കൊച്ചു വേളി) സ്റ്റേഷനിൽ എത്തുന്നു. മടക്കയാത്രയിൽ ഉച്ചയ്‌ക്ക് 12.55ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കൊല്ലം കോട്ടയം വഴി വൈകിട്ട് 4.35ന് എറണാകുളം സൗത്തിൽ എത്തിച്ചേരുന്നു.

എറണാകുളത്ത് നിന്നും കൊച്ചുവേളി വരെ 3 മണിക്കൂർ 35 മിനിറ്റിലും തിരികെ 3 മണിക്കൂർ 40 മിനിറ്റിലും മെമു എക്സ്പ്രസ് ലക്ഷ്യസ്ഥാനത്തെത്തും. ശിവഗിരി തീര്‍ത്ഥാടനം നടക്കുന്ന ഇന്ന് (ഡിസംബര്‍ 30 ) മുതല്‍ ജനുവരി ഒന്നു വരെയാണ് എറണാകുളത്തു നിന്നും സ്‌പെഷ്യല്‍ മെമു ട്രെയിന്‍ അനുവദിച്ചത്. 12 ജനറല്‍ കോച്ചുകളുള്ള മെമു ഉച്ചയ്‌ക്ക് 12.11ന് ആണ് വര്‍ക്കല ശിവഗിരിയില്‍ എത്തുക. അവിടെനിന്നും 12.45ന് കൊച്ചുവേളിയില്‍ എത്തുന്ന ട്രെയിന്‍ 12.55ന് കൊച്ചുവേളിയില്‍ നിന്ന് എറണാകുളത്തേക്ക് തിരിക്കും. ഉച്ചയ്‌ക്ക് 1.26നാണ് വര്‍ക്കല ശിവഗിരിയില്‍ എത്തുക. വൈകിട്ട് 4.35ന് എറണാകുളം സൗത്തില്‍ എത്തിച്ചേരും.

വൈക്കം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, പറവൂര്‍ വര്‍ക്കല എന്നിവിടങ്ങളിലാണ് പ്രത്യേക തീവണ്ടിക്ക് സ്റ്റോപ്പുള്ളത്.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശിവഗിരിയിലേക്ക് തീര്‍ത്ഥാടന കാലത്ത് പ്രത്യേക തീവണ്ടി അനുവദിക്കണമെന്നും കീടുതല്‍ തീവണ്ടികള്‍ക്ക് വര്‍ക്കല ശിവഗിരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പി കെ കൃഷ്ണദാസ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിംഗിന് ഈ മാസം ആദ്യം കത്തു നല്‍കിയിരുന്നു. 30 ലക്ഷത്തോളം ശ്രീനാരായണീയ ഭക്തര്‍ തീര്‍ത്ഥാടനകാലയളവില്‍ ശിവഗിരിയില്‍ എത്തുന്നുണ്ട്.

Tags: Sivagiri PilgrimageP K Krishna DasSpecial Trains Sivagiri pilgrimageMEMU
Share
Tweet
SendShare

More News from this section

ബാലുശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല; പൊലീസ് അന്വേഷണം തുടങ്ങി

തൃശൂരിൽ ഭാര്യയുടെ ക്വട്ടേഷൻ; ലോഡ്ജ് മുറിയിൽ പൊലീസ് ചമഞ്ഞെത്തി; ഭർത്താവിന്റെ കാമുകിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാവിന് ഗുരുതര പരിക്ക്

വയനാട്ടുകാരനെ ദുബായിൽ വച്ച് വിവാഹം കഴിച്ചു; ഭർതൃസഹോദരന്റെ കല്യാണത്തിന് വിസ വേണമെന്ന് പാക് യുവതി; ഹർജി തള്ളി ഹൈക്കോടതി

220 ക്ഷേത്രങ്ങൾ ഇനി ഒരൊറ്റ സംവിധാനത്തിന് കീഴിൽ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

ടൂറിനിടെ ഉറുദു അധ്യാപകന്റെ ലൈംഗികാതിക്രമം; രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസ്

കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; അവർ തെരുവിൽ അഴിഞ്ഞാടുകയാണ്: പി.കെ. കൃഷ്ണദാസ്

Latest News

മൂന്ന് മാസമായി ആശുപത്രിയിലാണ്; ബില്ലടക്കാൻ പണമില്ല; സോഷ്യൽ മീഡിയ വഴി  സഹായം തേടി  മുതിർന്ന  നടി

അയാൾ സ്ത്രീകൾക്ക് കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നു; മുഴുവൻ സമയവും പ്രാർത്ഥനയിലാണ്; ഒമാൻ സ്വദേശിയായ സഹ-പൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

“You saved the plane, you did well”; രക്തത്തിൽ കുളിച്ച പൈലറ്റിനോട് യാത്രക്കാർ; ടെക്സ്റ്റൈൽ എൻജിനീയറിംഗ് പഠിക്കാൻ പോയ സ്മിത് മച്ചർ പൈലറ്റ് ആയത് ഇങ്ങനെ

‘നിങ്ങൾ ഒരു ഹീറോയാണ്, അപാരമായ ധൈര്യത്തിൽ ഇന്ത്യ അഭിമാനിക്കുന്നു’; ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കുത്തേറ്റിട്ടും കോക്പിറ്റ് വാതിൽ തുറന്നു; 174 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ്; സ്മിത് മച്ചർ ‘യഥാർഥ ഹീറോ’യെന്ന് നെതന്യാഹുവും ട്രംപും

 മലപ്പുറത്ത് രാസലഹരിവേട്ട; 22 കാരി ഷെർമിനാ ജാസ്മിൻ അടക്കം നാല് പേർ അറസ്റ്റിൽ

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്; ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി; ശക്തമായ പ്രതിഷേധം ഉയരും; ബി ജെ പി

എൻജിഒ സംഘ് സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്റോൺമെന്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies