വയനാട്ടുകാരനെ ദുബായിൽ വച്ച് വിവാഹം കഴിച്ചു; ഭർതൃസഹോദരന്റെ കല്യാണത്തിന് വിസ വേണമെന്ന് പാക് യുവതി; ഹർജി തള്ളി ഹൈക്കോടതി
Thursday, October 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട്ടുകാരനെ ദുബായിൽ വച്ച് വിവാഹം കഴിച്ചു; ഭർതൃസഹോദരന്റെ കല്യാണത്തിന് വിസ വേണമെന്ന് പാക് യുവതി; ഹർജി തള്ളി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2026, 11:04 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഇന്ത്യക്കാരനെ വിവാഹം കഴിച്ചതുകൊണ്ട് മാത്രം വിസയോ രാജ്യത്തേക്ക് പ്രവേശനമോ അനുവദിക്കാാനികില്ലെന്ന് കേരള ഹൈക്കോടതി.  വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും പാക് പൗരയായ ഭാര്യയും നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ദുബായിൽ വച്ച് വിവാഹിതരായ യുവാവും പാകിസ്ഥാനി യുവതിയും  നിലവിൽ വിദേശത്താണ് താമസിക്കുന്നത്.  കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇവരുടെ വിവാഹം. സഹോദരനറെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഭാര്യയ്‌ക്ക് രാജ്യത്തേക്ക് വരേണ്ടതുണ്ടെന്നും ഇതിനായി വിസ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമം പോലും ലഭ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ്  ഹൈക്കോടതിയെ സമീപിച്ചത്.

ഇന്ത്യൻ പൗരന്റെ ഭാര്യ എന്ന നിലയിൽ ദീർഘകാല വിസയ്‌ക്ക് അർഹതയുണ്ടെന്നും വിസയ്‌ക്ക് അപേക്ഷിക്കാൻ അവസരം നിഷേധിക്കുന്നത് ഭരണഘടനയിലെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാർ വാദിച്ചു.

എന്നാൽ വിദേശ പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള പ്രവേശനവും രാജ്യത്തെ താമസവും കേന്ദ്രസർക്കാരിന്റെ നിയമങ്ങൾക്കും നയങ്ങൾക്കും വിധേയമാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. വിദേശ പൗരന് ഇന്ത്യയിൽ പ്രവേശിക്കാൻ വിസ നിർബന്ധമാണെന്നും വിസ അനുവദിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്നും കേന്ദ്രം വ്യക്തമാക്കി.

2025 ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ പൗരന്മാർക്കുള്ള എല്ലാ വിസ സേവനങ്ങളും നിർത്തിവെച്ച കേന്ദ്രസർക്കാർ ഉത്തരവും കോടതി പരിഗണിച്ചു. 1946ലെ ഫോറിനേഴ്സ് ആക്ടിലെ സെക്ഷൻ 3 പ്രകാരമാണ് വിസ സേവനങ്ങൾ നിർത്തിവെക്കാൻ കേന്ദ്രം ഉത്തരവിട്ടത്. ഉത്തരവ് പിൻവലിക്കുന്നതുവരെ പാകിസ്താൻ പൗരന്മാരുടെ വിസ അപേക്ഷകൾ പരിഗണിക്കരുതെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വിദേശികളുടെ പ്രവേശനം കേന്ദ്രത്തിന്റെ പ്രത്യേക അധികാരം

വിദേശ പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം, രാജ്യത്തെ താമസം, സഞ്ചാരം, മടക്കയാത്ര എന്നിവ നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാരിന്റെ പ്രത്യേക അധികാരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേശീയ സുരക്ഷ, പരമാധികാരം, അഖണ്ഡത, പൊതുസമാധാനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഈ അധികാരം കേന്ദ്രസർക്കാർ വിനിയോഗിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

ഇന്ത്യൻ പൗരനെ വിവാഹം കഴിച്ച വിദേശ പൗരന് ഇന്ത്യയിലേക്ക് പ്രവേശിക്കാനോ ടൂറിസ്റ്റ് വിസ ആവശ്യപ്പെടാനോ വിസ അപേക്ഷ പരിഗണിക്കണമെന്ന് നിയമപരമായി ആവശ്യപ്പെടാനോ സ്വതവേയുള്ള അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയിലെ 14-ാം അനുച്ഛേദം വിദേശ പൗരന്മാർക്കും ബാധകമാണെങ്കിലും, രാജ്യത്തിന് പുറത്തുള്ള ഒരാൾക്ക് ഇന്ത്യയിൽ പ്രവേശിക്കാനുള്ള അവകാശം അതിന്റെ അടിസ്ഥാനത്തിൽ ഉന്നയിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പാകിസ്താൻ പൗരന്മാർക്കുള്ള വിസ നിയന്ത്രണങ്ങൾ നിലവിൽ തുടരുന്നതിനിടെയാണ് കേരള ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

Tags: kerala high court
Share
Tweet
SendShare

More News from this section

220 ക്ഷേത്രങ്ങൾ ഇനി ഒരൊറ്റ സംവിധാനത്തിന് കീഴിൽ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

ടൂറിനിടെ ഉറുദു അധ്യാപകന്റെ ലൈംഗികാതിക്രമം; രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസ്

കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; അവർ തെരുവിൽ അഴിഞ്ഞാടുകയാണ്: പി.കെ. കൃഷ്ണദാസ്

 മലപ്പുറത്ത് രാസലഹരിവേട്ട; 22 കാരി ഷെർമിനാ ജാസ്മിൻ അടക്കം നാല് പേർ അറസ്റ്റിൽ

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്; ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി; ശക്തമായ പ്രതിഷേധം ഉയരും; ബി ജെ പി

എൻജിഒ സംഘ് സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്റോൺമെന്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

Latest News

അയാൾ സ്ത്രീകൾക്ക് കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നു; മുഴുവൻ സമയവും പ്രാർത്ഥനയിലാണ്; ഒമാൻ സ്വദേശിയായ സഹ-പൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

വയനാട്ടുകാരനെ ദുബായിൽ വച്ച് വിവാഹം കഴിച്ചു; ഭർതൃസഹോദരന്റെ കല്യാണത്തിന് വിസ വേണമെന്ന് പാക് യുവതി; ഹർജി തള്ളി ഹൈക്കോടതി

“You saved the plane, you did well”; രക്തത്തിൽ കുളിച്ച പൈലറ്റിനോട് യാത്രക്കാർ; ടെക്സ്റ്റൈൽ എൻജിനീയറിംഗ് പഠിക്കാൻ പോയ സ്മിത് മച്ചർ പൈലറ്റ് ആയത് ഇങ്ങനെ

‘നിങ്ങൾ ഒരു ഹീറോയാണ്, അപാരമായ ധൈര്യത്തിൽ ഇന്ത്യ അഭിമാനിക്കുന്നു’; ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കുത്തേറ്റിട്ടും കോക്പിറ്റ് വാതിൽ തുറന്നു; 174 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ്; സ്മിത് മച്ചർ ‘യഥാർഥ ഹീറോ’യെന്ന് നെതന്യാഹുവും ട്രംപും

ഒക്ടോബർ ഒന്നുമുതൽ കേരളത്തിൽ മഴ കനക്കും; ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് യാഥാർഥ്യത്തിലേക്ക്; 8,398 കോടി രൂപയുടെ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി, 62.70 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ്

ട്രെയിനിൽ മദ്യവുമായി കയറി അതിക്രമം; യാത്രക്കാരെ അസഭ്യം പറഞ്ഞെന്ന് പരാതി, കോട്ടയത്ത് ആർപിഎഫ് 37കാരനെ കസ്റ്റഡിയിലെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies