ന്യൂഡൽഹി: പുതുവത്സരം ആഘോഷിക്കരുതെന്ന ഫത്‍വയുമായി ഓൾഇന്ത്യ മുസ്ലീം ജമാഅത്ത്. അമുസ്ലീങ്ങളുടെ ആഘോഷമാണ് പുതുവത്സരമെന്നും ഇന്ത്യയിലെ മുസ്ലീങ്ങൾ അതിൽ പങ്കെടുക്കരുതെന്നും ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡൻ്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്‌വി ബറേൽവി പുറപ്പെടുവിച്ച ഫത്‌വയിൽ പറയുന്നു. ന്യൂയർ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന മുസ്ലീങ്ങൾ മതപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും മൗലാന മുഫ്തി നൽകി.
പാട്ടും നൃത്തവും ഹറാമാണെന്നും അതുകൊണ്ട് തന്നെ പുതുവത്സരാഘോഷവും ഹറാമാണെന്നും മൗലാന മുഫ്തി പറഞ്ഞു. ശരിഅത്ത് പ്രകാരം ഇതിനെ ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്. ഇത്തരം പരിപാടികൾ ഇസ്‌ലാം കർശനമായി വിലക്കുന്നതിനാൽ യുവാക്കൾ ഇത്തരം ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കണം.
പുതുവർഷം ക്രിസ്ത്യാനികളുടെ ഉത്സവമാണ്. ഇംഗ്ലീഷ് പുതുവർഷത്തിന്റെ തുടക്കമായ ജനുവരിയിലാണ് ഇത് ആരംഭിക്കുന്നത്. മുസ്ലീങ്ങൾ അത് ആഘോഷിക്കുന്നത് ശരിഅത്ത് പ്രകാരം നിയമവിരുദ്ധമാണ്. അതിനാൽ ഇത് ക്രിസ്ത്യാനികളുടെ മതപരമായ പരിപാടിയാണ്. അന്നേ ദിവസം ക്രിസ്ത്യാനികൾ മതപരമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും അതിൽ മുസ്ലീങ്ങൾ പങ്കെടുക്കുന്നത് അനുവദനീയമല്ലെന്നും മൗലാന മുഫ്തി പറയുന്നു.
പുതുവത്സര ദിനത്തിൽ പാട്ട് , നൃത്തം, പടക്കം , മദ്യം, ചൂതാട്ടം, കൈകൊട്ടുക, വിസിൽ അടിക്കുക തുടങ്ങിയ കാര്യങ്ങളിൽ മുസ്ലീം സമുദായത്തിൽ നിന്നുള്ളവർ പങ്കെടുക്കുന്നത് ശരീഅത്ത് വിരുദ്ധമാണെന്നും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ കുറ്റക്കാരനായിരിക്കുമെന്നും മൗലാന പറഞ്ഞു.