യു പ്രതിഭ എംഎല്‍എയുടെ മകനെ കഞ്ചാവ് കേസിൽ പിടികൂടിയതിന് പിന്നാലെ എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്ക് സ്ഥലം മാറ്റം: നടപടി വിരമിക്കാൻ നാളുകൾ ശേഷിക്കെ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യു പ്രതിഭ എംഎല്‍എയുടെ മകനെ കഞ്ചാവ് കേസിൽ പിടികൂടിയതിന് പിന്നാലെ എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്ക് സ്ഥലം മാറ്റം: നടപടി വിരമിക്കാൻ നാളുകൾ ശേഷിക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 11:16 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കായംകുളം എം എൽ എ യു പ്രതിഭയുടെ മകനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തത്തിനു പിന്നാലെ എക്‌സൈസ് ഓഫീസർക്കെതിരെ പ്രതികാര നടപടി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ ജയരാജിനെയാണ് അടിയന്തിരമായി സ്ഥലം മാറ്റിയത്. മലപ്പുറത്തേയ്‌ക്കാണ് സ്ഥലംമാറ്റം.കൊല്ലം സ്വദേശിയായ പി കെ ജയരാജന്‍ ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതല ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതേയുള്ളു.
ഇതിനിടെയാണ് സ്ഥലം മാറ്റിയത്. അദ്ദേഹം വിരമിക്കാൻ ഇനി മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മതിയായ കാരണങ്ങളില്ലാതെയുള്ള സ്ഥലം മാറ്റം പ്രതികാര നടപടിയെന്നാണ് വിലയിരുത്തുന്നത്.

ചുമതലയേറ്റതിന് പിന്നാലെ ലഹരി കേസുകളിൽ നിരവധി പേരെ പി.കെ ജയരാജ് അറസ്റ്റ് ചെയ്തിരുന്നു. ബിനാമി കള്ളുഷാപ്പുകൾക്കെതിരെയും അനധികൃത മദ്യവിൽപ്പനയ്‌ക്കെതിരെയും അദ്ദേഹം കർശന നടപടി സ്വീകരിച്ചു.

കഴിഞ്ഞ ദിവസമാണ് കായംകുളം എംഎൽഎ യു പ്രതിഭയുടെ മകനെ കഞ്ചാവ് കൈവശം വെച്ചതിന് ഒന്‍പതാം പ്രതിയാക്കി എക്‌സൈസ് കേസെടുത്തത്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനുമാണ് കേസ്.ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തിയ കനിവിനെ അപ്പോൾ തന്നെ ജാമ്യത്തിൽ വിട്ടു.

തകഴിപാലത്തിന് താഴെ നിന്നാണ് കനിവിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.കനിവ് ഉൾപ്പെടെയുള്ള ഒൻപതംഗ സംഘം അവിടെ ലഹരി ഉപയോഗിക്കുകയായിരുന്നു. ഇതിനിടെ ഇവിടെയെത്തിയ ഉദ്യോഗസ്ഥർ സംഘത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മകന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ യു പ്രതിഭ എംഎല്‍എ രംഗത്തെത്തിയിരുന്നു.

Tags: U prathibhaU prathibha son arrest
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies