കുറ്റവാളികൾ രാജ്യം വിട്ടാലും ശിക്ഷ ഉറപ്പ്, അന്വേഷണ ഏജൻസികൾക്ക് ഇന്റർപോളുമായി കൈകോർക്കാം; 'ഭാരത്പോൾ' പോർട്ടൽ അവതരിപ്പിച്ച് അമിത്ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുറ്റവാളികൾ രാജ്യം വിട്ടാലും ശിക്ഷ ഉറപ്പ്, അന്വേഷണ ഏജൻസികൾക്ക് ഇന്റർപോളുമായി കൈകോർക്കാം; ‘ഭാരത്പോൾ’ പോർട്ടൽ അവതരിപ്പിച്ച് അമിത്ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 04:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര കുറ്റകൃത്യങ്ങളിലെ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാൻ ദേശീയ-സംസ്ഥാന അന്വേഷണ ഏജൻസികളെ സഹായിക്കുന്ന ‘ഭാരത്പോൾ’ പോർട്ടൽ ഉദ്‌ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പോർട്ടലിന്റെ ഉപയോഗം വരും ദിവസങ്ങളിൽ രാജ്യത്തെ അന്താരാഷ്‌ട്ര അന്വേഷണങ്ങളെ പുതിയ തലത്തിലേക്ക് എത്തിക്കുമെന്ന് ഉദ്‌ഘാടന ശേഷം അമിത് ഷാ പറഞ്ഞു.

“കുറ്റകൃത്യങ്ങൾക്ക് ശേഷം പല കുറ്റവാളികളും നിയമവ്യവസ്ഥയെ കബളിപ്പിച്ച് രക്ഷപ്പെടാറുണ്ട്. എന്നാൽ, ഈ സംവിധാനത്തിലൂടെ ഇന്ത്യയിൽ നിന്ന് രക്ഷപ്പെടുന്നവരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. അവർ ഇന്ത്യയിൽ ഇല്ലെങ്കിലും, അവരുടെ വിചാരണ നടക്കും, കുറ്റവാളികൾ എവിടെയായിരുന്നാലും ശിക്ഷ അനുഭവിക്കേണ്ടിവരും,”അമിത് ഷാ പറഞ്ഞു.

നേരത്തെ ഇന്റർപോളുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചിരുന്നത് സിബിഐ മാത്രമായിരുന്നു. എന്നാൽ ഇനിമുതൽ ‘ഭാരത്പോൾ’ പോർട്ടലിലൂടെ ഈ സേവനം സംസ്ഥാന പൊലീസ് സേനകൾ ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികൾക്കും ലഭ്യമാകും. കുറ്റകൃത്യത്തിന് ശേഷം വിദേശത്തേക്ക് കടന്നവരെക്കുറിച്ചും മറ്റ് അന്താരാഷ്‌ട്ര അന്വേഷണങ്ങൾക്കും ആവശ്യമായ വിവരങ്ങൾക്കായി ഏജൻസികൾക്ക് ഇന്റർപോളിന്റെ സഹായം അഭ്യർത്ഥിക്കാം. അന്തർദേശീയ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൊലീസ് സേനകൾ തമ്മിലുള്ള സഹകരണം സുഗമമാക്കുന്ന ഒരു അന്താരാഷ്‌ട്ര സംഘടനയാണ് ഇൻ്റർപോൾ.

ഭാരത്‌പോളിന്റെ ഫലപ്രദമായ ഉപയോഗത്തിനായി സിബിഐ സംസ്ഥാന പൊലീസ് സേനകൾക്കുൾപ്പെട പരിശീലനം നൽകും. പോർട്ടലിലൂടെ എല്ലാ ഇൻ്റർപോൾ നോട്ടീസുകളെക്കുറിച്ചും സംസ്ഥാന പൊലീസിന് വിവരം ലഭിക്കും. സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, ഓൺലൈൻ ഭീകരവാദം, സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള അന്തർദേശീയ കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ പോർട്ടൽ ആരംഭിച്ചത്.

Tags: interpolBharatpol portalInvestigate agenciesinternational crimesCBI
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies