തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിവസമായ ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. . പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി നൽകിയിരിക്കുന്നത്.
കലോത്സവം നടക്കുന്ന സ്കൂളുകൾക്കും താമസ സൗകര്യം ഏർപ്പെടുത്തിയ സ്കൂളുകൾക്കും ബസുകൾ വിട്ടുകൊടുത്ത സ്കൂളുകൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
എല്ലാം വിദ്യാർഥികൾക്കും കലോത്സവം കാണാൻ അവസരം നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇത് പരിഗണിച്ചാണ് അവധി നൽകുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.