കിവി പക്ഷികൾ പറക്കാറില്ല.. എന്നാൽ കിവീസ് താരങ്ങൾ പറക്കും..നല്ല ഒന്നാന്തരമായി. കിവീസ് താരത്തിന്റെ ഈ പറക്കും ക്യാച്ച് കണ്ടാൽ ആരും ഒന്നും വാ പൊളിക്കും. കാരണം അക്ഷരാർത്ഥത്തിൽ പറന്ന് തന്നെയായിരുന്നു നഥാൻ സ്മിത്ത് ബൗണ്ടറിയിൽ പന്ത് കൈകളിലാക്കിയത്. ഹാമിൽട്ടണിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന രണ്ടാം ഏകദിനത്തിലാണ് പറക്കും ക്യാച്ച്. വാലറ്റക്കാരൻ ഈശൻ മലിംഗയെ പുറത്താക്കാനായിരുന്നു ക്യാച്ച്.
29-ാം ഓവറിലായിരുന്നു സംഭവം. വില്‍ ഒറൂര്‍ക്കിന്റെ ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ ഈശന്റെ ഒരു റാമ്പ് ഷോട്ട് ശ്രമമാണ് തേർഡ്മാനിൽ അത്യുഗ്രൻ ക്യാച്ചിൽ അവസാനിച്ചത്. 10 മിറ്ററിലേറെ ദൂരം ഓടിയാണ് സ്മിത്ത് ക്യാച്ച് പറന്നെടുത്തത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിലായി. കിവി താരത്തിന് ഏറെ പ്രശംസകൾ ലഭിക്കുന്നത്. അതേസമയം മഴമൂലം ഓവർ വെട്ടിച്ചുരുക്കിയ മത്സരത്തിൽ ന്യൂസിലൻഡ് ആധികാരികമായി വിജയിച്ചു. മഹീഷ് തീക്ഷണയുടെ ഹാട്രിക്കിനും ന്യൂസിലൻഡിനെ വീഴ്‌ത്താനായില്ല.
Nathan Smith! A screamer on the Seddon Park boundary to dismiss Eshan Malinga 🔥 #NZvSL #CricketNation pic.twitter.com/sQKm8aS07F
— BLACKCAPS (@BLACKCAPS) January 8, 2025