ഗാന്ധിനഗർ: ഈ വർഷത്തെ മകരസംക്രാന്തി ആഘോഷങ്ങൾക്കുള്ള തയാറെടുപ്പിലാണ് ഗുജറാത്തിലെ വിപണികൾ. സംസ്ഥാനത്തുടനീളം വിവിധ തരം പട്ടങ്ങളാണ് ഈ സമയത്ത് വിപണിയിൽ വിറ്റഴിക്കപ്പെടുന്നത്. പട്ടം പറത്തൽ ഗുജറാത്തികളുടെ ആഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണമാണ്. എന്നാൽ ഇത്തവണ ഗുജറാത്തിലെ വിപണികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ചിത്രങ്ങളും അദ്ദേഹത്തിന്റെ ജനപ്രിയ രാഷ്‌ട്രീയ മുദ്രാവാക്യങ്ങളുമുള്ള പട്ടങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ.
പട്ടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ, “ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ”, “സ്വച്ഛതാ അഭിയാൻ” തുടങ്ങിയ മുദ്രാവാക്യങ്ങൾ എന്നിങ്ങനെ എഴുതിയ മനോഹരവും വർണാഭവുമായ പട്ടങ്ങളാണ് സംസ്ഥാനത്തുടനീളമുള്ള വിപണികളിൽ ഏറ്റവുമധികം വിറ്റഴിക്കുന്നത്. ആളുകൾ കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും പട്ടം പരാതി ആഘോഷങ്ങളിൽ പങ്കുചേരുന്നു.
ഒരു കടയിൽ നിന്ന് മാത്രം 50,000 ലധികം മോദിയുടെ പട്ടങ്ങളാണ് വിട്ടുപോയതെന്ന് കടയുടമകൾ പറയുന്നു. ആളുകൾ അധികവും മോദിയുടെ പട്ടങ്ങൾ തേടിയെത്തുന്നവരാണ്. എന്നാൽ കെജ്‌രിവാളിന്റെ ചിത്രങ്ങളുള്ള പട്ടങ്ങൾക്ക് ആവശ്യക്കാർ കുറവാണെന്നും അവർ പറഞ്ഞു. നീണ്ട 13 വർഷക്കാലം ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന മോദിയുടെ ജനപ്രീതി കൂടുതൽ വർദ്ധിച്ചുവെന്നും ഇതാണ് ഉത്സവ വിപണികളും പ്രതിഭലിക്കുന്നതെന്ന് ഗുജറാത്ത് സർക്കാർ പറയുന്നു.