കാമുകിയെ സ്യൂട്ട്‌കേസിൽ കയറ്റി ടീം ഡോർമിറ്ററിയിലേക്ക് കടത്തിക്കൊണ്ടുവന്നതിന് ചൈനീസ് ബാസ്‌ക്കറ്റ്‌ബോൾ താരം ഷാങ് സിംഗ്ലിയാങ്ങിനെ ക്ലബ് ഗ്വാങ്‌ഷോ ലൂംഗ് ലയൺസ് പുറത്താക്കി. മത്സരത്തിന്റെ തയാറെടുപ്പുകൾക്ക് സഹായിക്കാനാണ് അവരെ കടത്തിക്കൊണ്ടുവന്നത്. കാമുകിയുടെ വെയ്ബോ പോസ്റ്റാണ് താരത്തെ കുടുക്കിയത്. സ്യൂട്ടികേസിൽ കയറിക്കിടക്കുന്ന രീതിയിലുള്ള പോസ്റ്റാണ് അവർ പങ്കിട്ടത്. വിമർശനം നേരിട്ടതോടെ ഇവരിത് ഡിലീറ്റ് ചെയ്തു.
കാമുകിയെ പഠനത്തിൽ സഹായിക്കാനായിരുന്നു ഇത്തരത്തിൽ ഒരു സാഹസത്തിന് മുതിർന്നതെന്നാണ് ഷാങ് പറഞ്ഞത്. ക്ലബ് ഒരു പ്രസ്താവനയും പുറത്തിറക്കി, “ഗ്വാങ്‌ഷു ലൂംഗ് ലയൺസ് ബാസ്‌ക്കറ്റ്‌ബോൾ ക്ലബ്ബിന്റെ താരമായ ഷാങ് സിംഗ്ലിയാങ് ആരാധകരുടെയും സുഹൃത്തുക്കളുടെയും ശ്രദ്ധയാകർഷിക്കാൻ വ്യക്തിപരമായ കാര്യങ്ങൾ അനുചിതമായി കൈകാര്യം ചെയ്തതിനാൽ ക്ലബിന്റെ മാനേജ്‌മെൻ്റുമായും കോച്ചിംഗ് സ്റ്റാഫുകളുമായും കൂടിയാലോചിച്ച ശേഷം ഷാങ് സിംഗ്ലിയാങ്ങിനെ ക്ലബ്ബിന്റെ ആദ്യ ടീം മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കാൻ തീരുമാനിച്ചു..” ക്ലബിന്റെ കർശനമായ നിയമങ്ങൾ ലംഘിച്ചതിന് ഷാങ് ക്ഷമാപണം നടത്തിയതായി പറയപ്പെടുന്നു.
On January 8, 2025, Chinese basketball player Zhang Xingliang from Guangzhou was suspended for violating club regulations after hiding his girlfriend in a suitcase and bringing her back to the dormitory to study English overnight before a game. pic.twitter.com/qnxtrADt8Q
— Share Chinese Douyin(TikTok) videos (@cz8921469_z) January 9, 2025