മുറ്റത്തെ മുല്ലയ്ക്ക് മണമില്ല, പക്ഷെ..; ലോകത്തിന്റെ നെറുകയിൽ ഈ ഇന്ത്യൻ സംസ്ഥാനം; മികച്ച 52 ഡെസ്റ്റിനേഷനുകളിൽ നാലാമത് 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല, പക്ഷെ..; ലോകത്തിന്റെ നെറുകയിൽ ഈ ഇന്ത്യൻ സംസ്ഥാനം; മികച്ച 52 ഡെസ്റ്റിനേഷനുകളിൽ നാലാമത് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 05:28 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് അസം. അതിസുന്ദരമായ ഭൂപ്രകൃതിയാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. ആ മനംമനയക്കുന്ന പ്രകൃതി രമണീയത ഇപ്പോൾ ആ​ഗോളതലത്തിലും ചർച്ചയാവുകയാണ്.

”2025ൽ സന്ദർശിക്കേണ്ട 52 സ്ഥലങ്ങൾ” എന്ന പേരിൽ ന്യൂയോർക്ക് ടൈംസ് പുറത്തിറക്കിയ പട്ടികയിലാണ് അസം ഇടംപിടിച്ചിരിക്കുന്നത്. അതും നാലാം സ്ഥാനം.. ഈ ലോകത്തെ ഏറ്റവും സുന്ദരമായ ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ അസം എത്തിയതോടെ അന്താരാഷ്‌ട്ര വിനോദസഞ്ചാരികളുടെ ബക്കറ്റ്-ലിസ്റ്റിലേക്ക് ഹിഡൺ ജെം എന്ന് വിശേഷിപ്പിക്കാവുന്ന അസം കയറിപ്പറ്റിയിരിക്കുകയാണ്.

ഇം​ഗ്ലണ്ടിലെ ജെയ്ൻ ഓസ്റ്റിൻ, ഇക്വഡോറിലെ ​ഗാലപ്പ​ഗോസ് ഐലൻഡുകൾ, ന്യൂയോർക്ക് സിറ്റി മ്യൂസിയം എന്നിവയാണ് ആദ്യ മൂന്ന് ഡെസ്റ്റിനേഷനുകൾ. തായ്ലൻഡിലെ വൈറ്റ് ലോട്ടസ് അഞ്ചാം സ്ഥാനവും സ്വന്തമാക്കി.

മലയോരപ്രദേശമാണ് അസം. മ്യാൻമർ, ബം​ഗ്ലാദേശ് തുടങ്ങിയ രാജ്യാങ്ങളുടെ അതിർത്തികൾ പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം കൂടിയാണ്. വടക്കുകിഴക്കൻ ഇന്ത്യയിലേക്കുള്ള വാതിലെന്ന് അസമിനെ വിശേഷിപ്പിക്കാറുണ്ട്. ദൃശ്യചാരുതയാലും സാംസ്കാരിക വ്യതിരിക്തതയാലും ഈ മേഖല സമ്പന്നമാണ്.

​ഗ്രീൻ ടീ പ്ലാന്റേഷനുകളുടെയും ഊർജസ്വലമായ സംസ്കാരത്തിന്റെയും നാടെന്നാണ് ന്യൂയോർക്ക് ടൈംസ് അസമിനെ വിശേഷിപ്പിക്കുന്നത്. അസമിലെ പിരമിഡുകളെന്ന് അറിയപ്പെടുന്ന മൊയ്ദാമുകൾ അടുത്തിടെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ചിരുന്നു. അഹോം രാജവംശക്കാലത്തെ ശവക്കുന്നുകളാണ് ഈ മൊയ്ദാമുകൾ. 13-19-ാം നൂറ്റാണ്ടുകൾക്കിടയിലാണ് ഇത് രൂപപ്പെട്ടതെന്ന് കരുതുന്നു.

ചരിത്രപരമായുള്ള സവിശേഷതകളും തേയില പ്ലാന്റേഷനുകളും മാത്രമല്ല അസമിലുള്ളത് വിനോദ​സഞ്ചാരികൾ ഒരിക്കലെങ്കിലും കാണേണ്ട ദേശീയോദ്യാനവും ഇവിടെയുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃ​ഗങ്ങളുടെ ആവാസ കേന്ദ്രമായ കാസിരം​ഗ നാഷണൽ പാ‍ർക്കും അസമിലാണ് സ്ഥിതിചെയ്യുന്നത്.

Tags: AssamIndiaNew York TimesDestination
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies