HMPV വ്യാപനം: ഒടുവിൽ വിശദീകരണവുമായി ചൈന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

HMPV വ്യാപനം: ഒടുവിൽ വിശദീകരണവുമായി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 08:25 pm IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: ചൈനയിലെ HMPV (ഹ്യുമൺ മെറ്റന്യൂമോ വൈറസ്) കേസുകളുടെ വ്യാപനം കുറഞ്ഞുവരുന്നതായി അധികൃതർ. ചൈനീസ് ആരോ​ഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. HMPV കേസുകളുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര തലത്തിൽ ആശങ്കകൾ ഉയരുകയും ചർച്ചകൾ വ്യാപകമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിശദീകരണം.

ഹ്യുമൺ മെറ്റന്യൂമോ വൈറസ് ഒരു പുതിയ വൈറസല്ലെന്നും കഴിഞ്ഞ ഏതാനും ദശബ്ദങ്ങളായി മനുഷ്യരിൽ ഇത് കാണുന്നുണ്ടെന്നും ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഗവേഷക വാം​ഗ് ലിപിം​ഗ് പ്രതികരിച്ചു. നിലവിൽ HMPV പോസിറ്റീവ് കേസുകളുടെ എണ്ണം കുറ‍ഞ്ഞുവരികയാണ്. വടക്കൻ പ്രവിശ്യകളിൽ റിപ്പോർട്ട് ചെയ്ത കേസുകളെല്ലാം കുറഞ്ഞു. 14 വയസിന് താഴെയുള്ളവരിൽ രോഗം ബാധിച്ചവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്ന് വാം​ഗ് ലിപിം​ഗ് പറഞ്ഞു. ചൈനയിൽ ഇപ്പോൾ പടരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മുൻകാലങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഇവയൊന്നും പുതിയ പകർച്ചവ്യാധികളല്ലെന്നും അവർ കൂട്ടിച്ചേർത്തു.

റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസിന്റെ കുടുംബത്തിൽപ്പെട്ട HMPV, പനി അല്ലെങ്കിൽ ജലദോഷം പേലെയുള്ള രോ​ഗലക്ഷണങ്ങളാണ് പ്രകടിപ്പിക്കുക. ചുമ, മൂക്കൊലിപ്പ് തുടങ്ങിയവ പ്രകടിപ്പിക്കും. കുട്ടികളിലും പ്രായമായവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും അണുബാധയ്‌ക്ക് കാരണമാകാം. നിലവിലുള്ള ശ്വാസകോശ രോഗങ്ങൾ നേരത്തെ തിരിച്ചറിയപ്പെട്ട രോഗാണുക്കൾ മൂലമുള്ളതാണെന്നും ചൈനീസ് അധികൃതർ പറയുന്നു.

ചൈനയിലെ ആശുപത്രികളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നതാണ് ലോകം മുഴുവൻ ആശങ്കപ്പെടാൻ കാരണമായത്. നിരവധി പേർ മാസ്കണിഞ്ഞ് നിൽക്കുന്നതിന്റെയും ആശുപത്രിയിൽ ചികിത്സ തേടുന്നതിന്റെയും ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. കൊവിഡ് സമാന സാഹചര്യമാണെന്ന് വാർത്തകൾ പ്രചരിച്ചെങ്കിലും ചൈന ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. ഇതിന് പിന്നാലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിരവധി കുഞ്ഞുങ്ങൾക്ക് HMPV പോസിറ്റീവായതോടെ ആശങ്ക വർദ്ധിച്ചു. ഇതിന് പിന്നാലെയാണ് ഔദ്യോ​ഗിക വിശദീകരണം ചൈന നൽകിയത്.

Tags: ChinaHMPVHMPV outbreakhuman metapneumovirus
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies