രാജിവച്ചത് മമതാ ബാനർജിയുടെ നിർദേശപ്രകാരം; ഇനി പോരാട്ടത്തിന്റെ അടുത്തഘട്ടമെന്ന് പിവി അൻവർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജിവച്ചത് മമതാ ബാനർജിയുടെ നിർദേശപ്രകാരം; ഇനി പോരാട്ടത്തിന്റെ അടുത്തഘട്ടമെന്ന് പിവി അൻവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 10:28 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവച്ചതിന് ശേഷം മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത് പിവി അൻവർ. ഇതുവരെ പിന്തുണ നൽകിയ പൊതുസമൂഹത്തിന് അൻവർ നന്ദി അറിയിച്ചു. നിലമ്പൂരിലെ ജനങ്ങൾക്കും വോട്ടർമാർക്കും നിയമസഭയിൽ എത്തിച്ച ഇടതുപക്ഷ നേതാങ്ങൾക്കും നന്ദിയുണ്ടെന്ന് അൻവർ പറഞ്ഞു. കഴിഞ്ഞ 11ന് (ശനിയാഴ്ച) രാജിക്കത്ത് ഇ-മെയിൽ വഴി കൈമാറിയതാണ്. എന്നാൽ സ്വന്തം കൈപ്പടയിൽ എഴുതി നൽകണമെന്ന നിയമപ്രകാരമാണ് സ്പീക്കറെ നേരിട്ട് കണ്ട് രാജിക്കത്ത് കൈമാറിയതെന്നും അൻവർ ചൂണ്ടിക്കാട്ടി.

കൊൽക്കത്തയിലേക്ക് പോകുമ്പോൾ രാജിക്കാര്യം മനസിലുണ്ടായിരുന്നില്ല. അവിടെയെത്തി ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വീഡിയോ കോൺഫറൻസ് വഴി കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. കേരളത്തിലെ ബഹുഭൂരിപക്ഷമാളുകളും വന്യജീവി ആക്രമണം നേരിടുന്നവരാണ്. ഇന്ത്യയിലെ വലിയൊരു വിഭാഗമാളുകളും ഈ പ്രശ്നം നേരിടുന്നുണ്ട്. പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കണമെന്ന് മമതയോട് ആവശ്യപ്പെട്ടു. കേരളത്തിലെ വന്യജീവി പ്രശ്നം പാർലമെന്റിൽ ഉന്നയിക്കാമെന്ന് തൃണമൂൽ നേതാക്കൾ ഉറപ്പുനൽകി. തുടർന്ന് തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നുപ്രവർത്തിക്കാൻ മമത നിർദേശിച്ചു. ബം​ഗാൾ മുഖ്യമന്ത്രിയാണ് തന്നോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്. ഇതിന്റെ ഭാ​ഗമായി നിലമ്പൂരിലെ നേതാക്കളോടും പ്രവർത്തകരോടും ഇക്കാര്യം ആലോചിച്ചതിന് ശേഷമാണ് രാജി.

സ്വർണക്കടത്ത് ഉൾപ്പടെയുള്ള കാര്യങ്ങൾ താൻ പൊതുസമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവന്നു. ഇനി തന്റെ പോരാട്ടത്തിന്റെ അടുത്ത ഘട്ടമാണ് ഇവിടെ ആരംഭിക്കുന്നത്. മലയോര വനമേഖലയിലെ ജനങ്ങൾക്കായാണ് ഇനിയുള്ള പോരാട്ടമെന്ന് അൻവർ പറഞ്ഞു. കാലാവധി പൂർത്തിയാക്കാൻ ഒന്നര വർഷം ബാക്കിനിൽക്കെയാണ് അൻവറിന്റെ രാജി.

Tags: TMCMamata Banerjeepv anvarResignationPV Anvar resigned
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies